---
title: "യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍ "
english_title: "Two more people have been arrested in the case of kidnapping and beating of youths"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199605/two-more-people-have-been-arrested-in-the-case-of-kidnapping-and-beating-of-youths"
published_at: "2024-04-18T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620fdd6cfb03_1_arjun.JPG"
keywords: []
---

# യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍ 

> **Lead Summary:** **പേരാമ്പ്ര:** യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി ചാമക്കാലയില്‍ സി.കെ ഉബൈദ് , ചിഞ്ചൂട്ടന്‍ എന്ന അര്‍ജുന്‍ (ആരാമം ഹൗസ്, പുറ്റം പൊയില്‍ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**പേരാമ്പ്ര:** യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി ചാമക്കാലയില്‍ സി.കെ ഉബൈദ് , ചിഞ്ചൂട്ടന്‍ എന്ന അര്‍ജുന്‍ (ആരാമം ഹൗസ്, പുറ്റം പൊയില്‍ എന്നിവരാണ് അറസ്റ്റിലായത്.

ലീഗ് നേതാവ് എം.കെ.സി കുട്ടാലിയുടെ മകനെ ഉള്‍പ്പെടെ 2 പേരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതിയാണ് ചിന്തൂട്ടന്‍. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഈ കേസില്‍ നേരത്തെ മുഹമ്മദ് ഇജാസിനെയും അറസ്റ്റ് ചെയ്തിരുന്നു. പേരാമ്പ്ര പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഒ.ടി ഫിറോസ്, എസ് സി പിഒ സി.എം സുനില്‍കുമാര്‍ എന്നിവരാണ് ഉബൈദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

ഒരു മാസത്തിലധികമായി ഇയാള്‍ ഒളിവിലായിരുന്നു. ഇന്നലെ ഈ കേസിലെ മറ്റൊരു പ്രതിയായ പുറ്റം പൊയില്‍ സ്വദേശിയായ അര്‍ജുനെ അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ ഈ കേസില്‍ 3 പേര്‍ അറസ്റ്റിലായി. കേസില്‍ 8 പ്രതികളാണുള്ളത്. ഇന്ന് അറസ്റ്റിലായ ഉബൈദ് സംഭവ ദിവസം വയനാട്ടില്‍ നിന്നും പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു.

പെരുവണ്ണാമൂഴി കുവ്വപ്പാറ എന്ന സ്ഥലത്ത് രഹസ്യമായി ഒരാളെ കാണാന്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ ജില്ലയില്‍ മയ്യില്‍ പോലീസ് സ്റ്റേഷനില്‍ ഒരു ട്രാവലര്‍ നമ്പര്‍ പ്ലേറ്റ് മാറ്റി കളവ് ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199605/two-more-people-have-been-arrested-in-the-case-of-kidnapping-and-beating-of-youths)