---
title: "ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം "
english_title: "National Flag and Rs 100; Devakiamma's gift at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199740/national-flag-and-rs-100-devakiammas-gift-at-perambra"
published_at: "2024-04-19T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662205fa00bd8_1_ashafi3.JPG"
keywords: []
---

# ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം 

> **Lead Summary:** **പേരാമ്പ്ര:** ദേശീയ പതാകയ്‌ക്കൊപ്പം കയ്യിലെ 100 രൂപ കൂടി ഭദ്രമായി സ്ഥാനാര്‍ഥിയെ ഏല്‍പ്പിച്ച് ദേവകി അമ്മ.

## Article Content

**പേരാമ്പ്ര:** ദേശീയ പതാകയ്‌ക്കൊപ്പം കയ്യിലെ 100 രൂപ കൂടി ഭദ്രമായി സ്ഥാനാര്‍ഥിയെ ഏല്‍പ്പിച്ച് ദേവകി അമ്മ.

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ് ദേവകി അമ്മ സ്ഥാനാര്‍ഥിയുടെ വാഹനം കൈകാണിച്ചു നിര്‍ത്തിയത്.

ഷാഫിയുടെ അടുത്തേക്ക് വാത്സല്യപൂര്‍വം എത്തിയ അമ്മയെ അദ്ദേഹം കൈകള്‍ ചേര്‍ത്തു പിടിച്ചു. ഉടന്‍ കയ്യില്‍ കരുതിയ, ഒരു വശത്ത് ദേശീയ പതാകയും മറുവശത്ത് 100 രൂപ നോട്ടുമടങ്ങിയ ഒരു എടിഎം കാര്‍ഡിന്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് സഞ്ചി ദേവകി ഷാഫിക്ക് കൈമാറി.

സ്‌നേഹത്തോടെ സ്വീകരിച്ച ഷാഫി പറമ്പില്‍ ഇത് സൂക്ഷിച്ചു വെക്കാന്‍ കൂടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. മണ്ഡലത്തില്‍ ഉടനീളം ഇത്തരത്തില്‍ ലഭിക്കുന്ന സ്‌നേഹവാത്സല്യങ്ങള്‍ തന്റെ കണ്ണു നനയിക്കുന്നതായി ഷാഫി പറമ്പില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199740/national-flag-and-rs-100-devakiammas-gift-at-perambra)