---
title: "ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം "
english_title: "Football star Giriwardhan received a warm welcome"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199813/football-star-giriwardhan-received-a-warm-welcome"
published_at: "2024-04-19T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662241bd39478_1_giri.JPG"
keywords: []
---

# ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം 

> **Lead Summary:** പേരാമ്പ്ര: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗോകുലം കേരള എഫ്‌സിക്കു വേണ്ടി കളിക്കളത്തിലിറങ്ങിയ പേരാമ്പ്ര എയുപി സ്‌കൂളിന്റെ പ്രിയതാരം എസ്.ഡി ഗിരിവര്‍ധന് പേരാമ്പ്ര എയുപി സ്‌കൂളില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി.

## Article Content

പേരാമ്പ്ര: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗോകുലം കേരള എഫ്‌സിക്കു വേണ്ടി കളിക്കളത്തിലിറങ്ങിയ പേരാമ്പ്ര എയുപി സ്‌കൂളിന്റെ പ്രിയതാരം എസ്.ഡി ഗിരിവര്‍ധന് പേരാമ്പ്ര എയുപി സ്‌കൂളില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി.

അക്കാദമിക മികവിനൊപ്പം കായിക രംഗത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക കോച്ചിനെ ഏര്‍പ്പെടുത്തി ഒട്ടേറെ പദ്ധതികള്‍ സ്‌കൂളില്‍ നടപ്പാക്കിയതിനാലാണ് കേരളത്തിനു പുറത്തുപോയി ഫുട്‌ബോള്‍ ലീഗില്‍ കളിക്കാന്‍ തനിക്ക് കഴിഞ്ഞതെന്ന് ഗിരിവര്‍ധന്‍ പറഞ്ഞു.

സ്റ്റാഫ് സെക്രട്ടറി കെ.എം. സാജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനധ്യാപിക കെ.പി. മിനി അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ ഉപഹാരം പ്രധാനധ്യാപിക കെ.പി. മിനിയും സ്‌കൂളിന്റെ ഉപഹാരം സീനിയര്‍ അസിസ്റ്റന്റ് പി.പി. മധുവും നല്‍കി.

സ്‌കൂള്‍ ഫുട്‌ബോള്‍ കോച്ച് പി.വി. ഗഫൂറിനെ കെ.എം. സാജു പൊന്നാടയണിയിച്ച് ആദരിച്ചു. ടി.ആര്‍. സത്യന്‍, കെ.എസ്. ശ്രീജാബായ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കായികാധ്യാപകന്‍ യു.ആര്‍. സാരംഗ് നന്ദിയും പറഞ്ഞു.

പേരാമ്പ്ര ചെറുവാപ്പൊയില്‍ ഷാജിയുടേയും ധന്യയുടേയും മകനാണ് ഗിരിവര്‍ധന്‍. നിരഞ്ജന, ഹരിവര്‍ധന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199813/football-star-giriwardhan-received-a-warm-welcome)