നീട്ടുപാറയില്‍ 20 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

By | Sunday March 29th, 2020

SHARE NEWS

പേരാമ്പ്ര : മലയോര മേഖലകളില്‍ വ്യാജവാറ്റ് വീണ്ടും സജിവമാകുന്നു. പെരുവണ്ണാമൂഴി പൊലീസ് പട്ടാണിപ്പാറ നീട്ടുപാറ പ്രദേശത്ത് നടത്തിയ റെയ്ഡില്‍ വ്യാജമദ്യ ഉല്പാദന കേന്ദ്രം കണ്ടെത്തി. ഇവിടെ കരിങ്കല്‍ ക്വാറിയോട് ചേര്‍ന്ന ആള്‍ താമസമില്ലാത്ത പറമ്പില്‍ നിന്നും 20 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.

നീട്ടുപാറ കേന്ദ്രവ്യാപകമായി വ്യാജമദ്യം വില്‍പന നടത്തുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നീട്ടുപാറ പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ പി, രാജേഷിന്റെയും സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.കെ ഹസ്സന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വിശാലമായ പ്രദേശമായതിനാല്‍ രണ്ട് സ്‌ക്വാഡായാണ് റെയ്ഡ് നടത്തിയത്.

എഎസ്‌ഐ മാരായ വിശ്വനാഥന്‍, മനോജ് കുമാര്‍, എസ്‌സിപിഒമാരായ എന്‍.എം. റസാഖ്, സുരേഷ് ബാബു, കെഎടിഎസ് സേനാംഗം റിജേഷ്, ഷീബ കൂരാട്ട്, ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

റെയിഡില്‍ കണ്ടെത്തിയ വാഷ് സ്ഥലത്ത് നശിപ്പിച്ചു വാറ്റ് ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read