---
title: "ഐ.ആര്‍.എം.യു ജില്ലാ സമ്മേളനം സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു"
english_title: "The IRMU District Conference formed the Welcome Group Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20009/the-irmu-district-conference-formed-the-welcome-group-committee"
published_at: "2022-01-09T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61db054ff246c_vvvv - Copy (3) - Copy.JPG"
keywords: []
---

# ഐ.ആര്‍.എം.യു ജില്ലാ സമ്മേളനം സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മിഡിയ പേര്‍സണ്‍സ് യൂണിയന്‍ (ഐ.ആര്‍.എം.യൂ ) കോഴിക്കോട് ജില്ലാ സമ്മേളനം 2022 ജനുവരി 25,26 തിയ്യതികളില്‍ നടുവണ്ണൂരിലെ ഗ്രീന്‍ പരൈസൊ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

## Article Content

**നടുവണ്ണൂര്‍: **ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മിഡിയ പേര്‍സണ്‍സ് യൂണിയന്‍ (ഐ.ആര്‍.എം.യൂ ) കോഴിക്കോട് ജില്ലാ സമ്മേളനം 2022 ജനുവരി 25,26 തിയ്യതികളില്‍ നടുവണ്ണൂരിലെ ഗ്രീന്‍ പരൈസൊ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

യോഗം ഐ.ആര്‍.എം.യു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. റഷീദ് നടുവണ്ണൂര്‍ അധ്യക്ഷനായി. അനുരൂപ് പയ്യോളി, രഘുനാഥ് കുറ്റ്യാടി, എന്‍.കെ.സാലിം, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത്, ഇല്ലത്ത് പ്രകാശന്‍, ശിവാനന്ദന്‍ തിരുവങ്ങൂര്‍, സജീര്‍ വാളൂര്‍, ദേവരാജ് കന്നാട്ടി എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളായി കുഞ്ഞബ്ദുള്ള വാളൂര്‍ (ചെയര്‍മാന്‍), രഘുനാഥ് കുറ്റ്യാടി, ദേവരാജ് കന്നാട്ടി, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത്, എന്‍.കെ.സാലിം, മനോജ് അഴകത്ത്, പ്രകാശന്‍ ഇല്ലത്ത്, (വൈസ് ചെയര്‍മാന്‍ മാര്‍ ), പി.കെ പ്രിയേഷ് കുമാര്‍ മേപ്പയ്യൂര്‍ (ജനറല്‍ കണ്‍വീനര്‍), അനുരൂപ് പയ്യോളി, സജീര്‍ വാളൂര്‍, ജുനൈദ് പയ്യോളി, രഘു നാഥ് പുറ്റാട്, ശിവാനന്ദന്‍ തിരുവങ്ങൂര്‍, രാമചന്ദ്രന്‍ മേപ്പയൂര്‍, മുജീബ് കോമത്ത് (ജോ: കണ്‍വീനര്‍മാര്‍ ) , കെ.ടി.കെ റഷീദ്, റഷീദ് നടുവണ്ണൂര്‍ (ട്രഷറര്‍) എന്നിവരടങ്ങിയ 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20009/the-irmu-district-conference-formed-the-welcome-group-committee)