---
title: "ഫയര്‍ സെയ്ഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ച് നൊച്ചാട് അരിയൂറ പ്രതീക്ഷ കാര്‍ഷിക കൂട്ടായ്മ "
english_title: "Nochchad Ariura Pratheeksha Karshika Koottayam organized the Fire Safety Beat Program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20019/nochchad-ariura-pratheeksha-karshika-koottayam-organized-the-fire-safety-beat-program"
published_at: "2022-01-09T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61db18d34631e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഫയര്‍ സെയ്ഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ച് നൊച്ചാട് അരിയൂറ പ്രതീക്ഷ കാര്‍ഷിക കൂട്ടായ്മ 

> **Lead Summary:** **നൊച്ചാട്: **അരിയൂറ പ്രതീക്ഷ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫയര്‍ സെയ്ഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്: **അരിയൂറ പ്രതീക്ഷ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫയര്‍ സെയ്ഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

ചടങ്ങില്‍ കോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആശാവളണ്ടിയര്‍ സുമതി നാഞ്ഞൂറ, സന്നദ്ധ പ്രവര്‍ത്തകന്‍ പി.ടി. ദീക്ഷിത് എന്നിവരെ ആദരിച്ചു.

വാര്‍ഡ് മെമ്പര്‍ പി.എം രജീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ സി.ഗംഗാധരന്‍ അധ്യക്ഷനായി. പങ്കജന്‍, ടി.പി ബിജു, എന്‍ കുഞ്ഞിമൊയ്തീന്‍, മിറാഷ് മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ബീറ്റ് ഓഫീസര്‍ ദിലീപ് കണ്ടോത്ത് ഫയര്‍ സെയ്ഫ്റ്റി ബീറ്റ് സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്‍ മുഖ്യപ്രഭാഷണം നടത്തി. രജീഷ് സ്വാഗതവും ജിതേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20019/nochchad-ariura-pratheeksha-karshika-koottayam-organized-the-fire-safety-beat-program)