---
title: "പൊലീസ് റാങ്ക് ലിസ്റ്റ്; പേരാമ്പ്രയ്ക്ക് അഭിമാന നിമിഷം "
english_title: "Police Rank List; A proud moment for Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200306/police-rank-list-a-proud-moment-for-perambra"
published_at: "2024-04-22T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66260241b6e47_1_masha.JPG"
keywords: []
---

# പൊലീസ് റാങ്ക് ലിസ്റ്റ്; പേരാമ്പ്രയ്ക്ക് അഭിമാന നിമിഷം 

> **Lead Summary:** **പേരാമ്പ്ര : **സംസ്ഥാനത്തെ വിവിധ സേനകളിലേക്ക് നടന്ന കായികക്ഷമത പരീക്ഷയില്‍ പേരാമ്പ്ര സികെജി കോളേജില്‍ നിന്ന് പരിശീലനം നേടിയ നൂറിലധികം ഉദ്യോഗാര്‍ഥികള്‍ വിവിധ റാങ്ക് ലിസ്റ്റ് കളിലായി ഇടം പിടിച്ചു.

## Article Content

**പേരാമ്പ്ര : **സംസ്ഥാനത്തെ വിവിധ സേനകളിലേക്ക് നടന്ന കായികക്ഷമത പരീക്ഷയില്‍ പേരാമ്പ്ര സികെജി കോളേജില്‍ നിന്ന് പരിശീലനം നേടിയ നൂറിലധികം ഉദ്യോഗാര്‍ഥികള്‍ വിവിധ റാങ്ക് ലിസ്റ്റ് കളിലായി ഇടം പിടിച്ചു.

90 ശതമാനത്തിലധികം ഉദ്യോഗാര്‍ഥികള്‍ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടുമ്പോള്‍ എടുത്തു പറയേണ്ടത് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഹൈ ജമ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ആര്‍മിയിലെ മുന്‍ ഹവീല്‍ദാര്‍ ആയിരുന്ന രാജേഷിന്റെ പ്രയത്‌നമാണ്.

മേപ്പയൂര്‍ സ്വദേശിയായ രാജേഷ് മാസങ്ങളോളം നല്‍കിയ പരിശീലനം തികച്ചും സൗജന്യമായിരുന്നു. നിലവില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്ന രാജേഷിന്റെ ജീവിതത്തിലെ മറ്റൊരു സ്വര്‍ണ്ണമെഡല്‍ കൂടിയാവുകയാണ് ഈ വര്‍ഷത്തെ കായിക പരീക്ഷ ഫലം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200306/police-rank-list-a-proud-moment-for-perambra)