---
title: "കല്ലൂര്‍ക്കാവ് കണിച്ചിത്താഴ  കെ.ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു "
english_title: "Kallurkavu Kanichithazha Kunjikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200319/kallurkavu-kanichithazha-kunjikannan-passed-away"
published_at: "2024-04-22T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66260a0538e61_1_akallu.jpg"
keywords: []
---

# കല്ലൂര്‍ക്കാവ് കണിച്ചിത്താഴ  കെ.ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** കല്ലൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ലൂര്‍ക്കാവ് കണിച്ചിത്താഴ കെ.ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര :** കല്ലൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ലൂര്‍ക്കാവ് കണിച്ചിത്താഴ കെ.ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.

ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗം, ബൂത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രം അന്തിത്തിരി കര്‍മ്മിയാണ്.

സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പുതിയേടത്ത് വീട്ടുവളപ്പില്‍. ഭാര്യ: ജാനു. മക്കള്‍: ബാലന്‍ (ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), തങ്കം, അനില്‍ കുമാര്‍, സുനില്‍കുമാര്‍.

മരുമക്കള്‍: സുചിത്ര ( പന്തിരിക്കര), രാജേന്ദ്രന്‍ (നൊച്ചാട്), ധന്യ (കൂത്താളി), രജില ( നൊച്ചാട്). സഹോദരങ്ങള്‍: ചിരുത (കൂത്താളി), യശോധ (പയ്യോളി), പരേതരായ ജാനു (നരയം കുളം), ദേവി (പന്തിരിക്കര), ലീല (ഊരത്ത്), ശാരദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200319/kallurkavu-kanichithazha-kunjikannan-passed-away)