---
title: "കാറ്റിലും മഴയിലും നിരവധി നാശ നഷ്ട്ടങ്ങള്‍ "
english_title: "Many damage losses due to wind and rain at valoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200371/many-damage-losses-due-to-wind-and-rain-at-valoor"
published_at: "2024-04-22T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66262f5b8687b_1_vazha.jpg"
keywords: []
---

# കാറ്റിലും മഴയിലും നിരവധി നാശ നഷ്ട്ടങ്ങള്‍ 

> **Lead Summary:** **വാളൂര്‍:** കഴിഞ്ഞ ദിവസത്തെ കാറ്റില്‍ വാളൂര്‍ പ്രദേശത്ത് നിരവധി നാശ നഷ്ട്ടങ്ങള്‍ ഉണ്ടായി. കര്‍ഷകരുടെ നിരവധി വാഴകള്‍ കാറ്റില്‍ നശിച്ചു.

## Article Content

**വാളൂര്‍:** കഴിഞ്ഞ ദിവസത്തെ കാറ്റില്‍ വാളൂര്‍ പ്രദേശത്ത് നിരവധി നാശ നഷ്ട്ടങ്ങള്‍ ഉണ്ടായി. കര്‍ഷകരുടെ നിരവധി വാഴകള്‍ കാറ്റില്‍ നശിച്ചു.

കര്‍ഷകന്‍ ആയോളി കുഞ്ഞിരാമന്റെ 60 ഓളം വാഴകള്‍ ആണ് കാറ്റില്‍ നശിച്ചത്. മറ്റു കര്‍ഷകര്‍ഷകര്‍ക്കും കാറ്റില്‍ കാര്‍ഷിക നഷ്ട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

പന്നികളുടെ ആക്രമങ്ങള്‍ക്ക് പുറമേയാണ് കര്‍ഷകര്‍ക്ക് ഇങ്ങനെയുള്ള ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇത് കാരണം കൃഷി ചെയ്യാനുള്ള താല്‍പ്പര്യം തന്നെ ഇല്ലാതായിരിക്കയാണെന്ന് കര്‍ഷകര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200371/many-damage-losses-due-to-wind-and-rain-at-valoor)