---
title: "മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം "
english_title: "Sreemath Bhagavatha Sapthahayakjnam at Moolad New Trikovil Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200548/sreemath-bhagavatha-sapthahayakjnam-at-moolad-new-trikovil-temple"
published_at: "2024-04-23T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627477c1125e_1_saptha.JPG"
keywords: []
---

# മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 

> **Lead Summary:** **കോട്ടൂര്‍:** മൂലാട്ടെ പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യക്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 22 മുതല്‍ 29 വരെ ഭാഗവത സപ്താഹ യജ്ഞം നടത്തും.

## Article Content

**കോട്ടൂര്‍:** മൂലാട്ടെ പ്രസിദ്ധമായ പുതിയ തൃക്കോവില്‍ നരസിംഹ ക്ഷേത്രത്തില്‍ യക്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 22 മുതല്‍ 29 വരെ ഭാഗവത സപ്താഹ യജ്ഞം നടത്തും.

ഇന്നലെ വൈകുന്നേരം 4.30 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. എല്ലാ ദിവസവും ഗണപതി ഹോമം വിശേഷാല്‍ പൂജകള്‍ തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ഏപ്രില്‍ 27 ന് മൂലാട് മുത്തപ്പനാറുകുളങ്ങര ക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം 5.30 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര ആരംഭിച്ച് പുതിയ തൃക്കോവില്‍ ക്ഷേത്ര സന്നിധിയില്‍ സമാപിക്കുന്നതാണ്.

ഏപ്രില്‍ 29 ന് പ്രദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200548/sreemath-bhagavatha-sapthahayakjnam-at-moolad-new-trikovil-temple)