---
title: "തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍"
english_title: "The locals stopped the mafias' attempt to fill the wetlands with soil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200624/the-locals-stopped-the-mafias-attempt-to-fill-the-wetlands-with-soil"
published_at: "2024-04-23T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

> **Lead Summary:** ** പേരാമ്പ്ര :** ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ പേരാമ്പ്രയില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍. പേരാമ്പ്ര ചാനിയംകടവ് റോഡിലെ ചങ്ങരത്ത് കുന്നുമ്മല്‍ താഴെ വലയിലാണ് സംഭവം.

## Article Content

** പേരാമ്പ്ര :** ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ പേരാമ്പ്രയില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍. പേരാമ്പ്ര ചാനിയംകടവ് റോഡിലെ ചങ്ങരത്ത് കുന്നുമ്മല്‍ താഴെ വലയിലാണ് സംഭവം.

ലോഡ് കണക്കിന് മണ്ണ് പാടത്ത് ഇറക്കാന്‍ ശ്രമിച്ചു എന്നാല്‍ കുറച്ച് മണ്ണ് അടിക്കുമ്പോഴേക്കും നാട്ടുകാര്‍ തടയുകയായിരുന്നു. എന്നാല്‍ കുറച്ച് മണ്ണ് അടിക്കുമ്പോഴേക്കും നാട്ടുകാര്‍ തടയുകയായിരുന്നു.

എരവട്ടൂര്‍ ചങ്ങരോത്ത് കുന്നുമ്മല്‍ പാടശേഖരത്തിന് സമീപം വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലമാണിത്.

പ്രദേശത്തെ ജനങ്ങളുടെ കിണറുകളില്‍ വെള്ളം വറ്റാതിരിക്കാനുള്ള ഏക ആശ്രയമായ തണ്ണീര്‍ തടങ്ങള്‍ മണ്ണിട്ട് നികത്താന്‍ ആരെയും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ക്കും എരവട്ടൂര്‍ വില്ലേജിലും പരാതി നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200624/the-locals-stopped-the-mafias-attempt-to-fill-the-wetlands-with-soil)