---
title: "കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു"
english_title: "Kannatti Kuttikunnummal remembered Paithal Nair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200634/kannatti-kuttikunnummal-remembered-paithal-nair"
published_at: "2024-04-23T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66278c8c8a5cd_1_anus3.JPG"
keywords: []
---

# കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

> **Lead Summary:** ** കടിയങ്ങാട്: **ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്ന കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരുടെ ഒന്നാം ചരമദിനം ആചരിച്ചു.

## Article Content

** കടിയങ്ങാട്: **ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്ന കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരുടെ ഒന്നാം ചരമദിനം ആചരിച്ചു.

ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രകാശന്‍ കന്നാട്ടി അധ്യക്ഷത വഹിച്ചു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്  സി.കെ. രാഘവന്‍, കെ.കെ. അന്‍സാര്‍, ജവാന്‍ അബ്ദുള്ള, പപ്പന്‍ കന്നാട്ടി, ശാന്ത ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുഷ്പാര്‍ച്ചനക്ക് കെ.സി. രാഘവന്‍ നായര്‍, വി.പി. മൊയ്തു, കെ.കെ രാജന്‍, ശോഭ രവീന്ദ്രന്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200634/kannatti-kuttikunnummal-remembered-paithal-nair)