---
title: "കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം "
english_title: "Ayyappa temple foundation stone laying ceremony at Narasimha Murthy temple in Kizhinjanyam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200643/ayyappa-temple-foundation-stone-laying-ceremony-at-narasimha-murthy-temple-in-kizhinjanyam"
published_at: "2024-04-23T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662793879836b_1_karmam.JPG"
keywords: []
---

# കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം 

> **Lead Summary:** **പേരാമ്പ്ര:** കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എളപ്പില ഇല്ലത്ത് ശ്രീദാസ് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എളപ്പില ഇല്ലത്ത് ശ്രീദാസ് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.

വാസ്തു ശാസ്ത്ര വിദഗ്ദ്ധന്‍ പുത്തഞ്ചേരി ബാലകൃഷ്ണന്‍ ആചാരി, ക്ഷേത്രം രക്ഷാധികാരി ഗോവിന്ദന്‍ ഗ്രാന്‍ഡ് ഹൗസ്, ക്ഷേത്ര സമിതി പ്രസിഡന്റ്  ശ്രീലകം സുരേഷ് കുമാര്‍, പുനരുദ്ധാരണ സമിതി കണ്‍വീനര്‍ ധര്‍മ്മരാജന്‍ പൈത്തോടി, ക്ഷേത്ര സമിതി സെക്രട്ടറി സി.ടി. രാധാകൃഷ്ണന്‍, ട്രഷറര്‍ പി. ഹര്‍ഷകുമാര്‍, വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പടിഞ്ഞാറക്കര, കണാരന്‍ ശ്രേയ, ജോ: സെക്രട്ടറി മഠത്തില്‍ സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200643/ayyappa-temple-foundation-stone-laying-ceremony-at-narasimha-murthy-temple-in-kizhinjanyam)