---
title: "ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍ "
english_title: "Cheruvannur Grama Panchayat President in hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20076/cheruvannur-grama-panchayat-president-in-hospital"
published_at: "2022-01-10T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbd4434608a_0000 ATTACH  copy copy.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍ 

> **Lead Summary:** **പേരാമ്പ്ര : **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

## Article Content

**പേരാമ്പ്ര : **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച വൈകിട്ട് വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

പ്രസിഡന്റിന്റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാര്‍ അറിയിച്ചു. ചെറുവണ്ണൂര്‍ ആവള മഠത്തില്‍ മുക്ക് സ്വദേശിനിയാണ് 57 കാരിയായ ഇ.ടി. രാധ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20076/cheruvannur-grama-panchayat-president-in-hospital)