---
title: "തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ"
english_title: "People to make the elections greener    Proclamation Rally To Raise Awareness"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/200924/people-to-make-the-elections-greener-proclamation-rally-to-raise-awareness"
published_at: "2024-04-24T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629121bee156_vazha.png"
keywords: []
---

# തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

> **Lead Summary:** **പേരാമ്പ്ര : **ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍ വിളംബരജാഥ.

## Article Content

**പേരാമ്പ്ര : **ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍ വിളംബരജാഥ.

പോളിംഗ് ബൂത്ത് മാലിന്യ മുക്തവും പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഒരു പോളിംഗ് ബൂത്ത് ഹരിതബൂത്തായി തെരഞ്ഞെടുത്തിട്ടുണ്ട്. പേരാമ്പ്ര ബ്ലോക്കിലെ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന 172 ാം ബൂത്താണ് ഹരിത ബൂത്തായി ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ഇതിന്റെ പ്രചരണാര്‍ത്ഥം വെള്ളിയൂരില്‍ ബ്ലോക്ക് ഹരിത മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളും എന്‍എസ്എസ് വളണ്ടിയര്‍മാരും അണിനിരന്ന വിളംബരജാഥ സംഘടിപ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കച്ചവടസ്ഥാപനങ്ങളിലും വീടുകളിലും തെരഞ്ഞെടുപ്പ് ഹരിതാഭമാക്കുന്നതിന്റെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ ലഘുലേഖ വിതരണം ചെയ്തു.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ആര്‍. ധന്യ, ശുചിത്വ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ വി.പി. ഷൈനി, ഹരിത കേരള മിഷന്‍ കോഡിനേറ്റര്‍ വി.ബി. ലിബിന, എന്‍എസ്എസ് വളണ്ഡിയര്‍മാരായ ആര്യ, സാകേത് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/200924/people-to-make-the-elections-greener-proclamation-rally-to-raise-awareness)