---
title: "ബഷീര്‍ ചിത്രകൂടത്തിന് ദി ക്യാംപ് പേരാമ്പ്രയുടെ ആദരം "
english_title: "The Camp Perambra pays homage to Basheer Chithrakoodam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20104/the-camp-perambra-pays-homage-to-basheer-chithrakoodam"
published_at: "2022-01-10T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc003f4919d_WATER MARK.JPG"
keywords: []
---

# ബഷീര്‍ ചിത്രകൂടത്തിന് ദി ക്യാംപ് പേരാമ്പ്രയുടെ ആദരം 

> **Lead Summary:** **പേരാമ്പ്ര: **ഊരകം എംയു ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ബഷീര്‍ ചിത്രകൂടത്തിന് ദി ക്യാംപ് പേരാമ്പ്രയുടെ ആദരം.

## Article Content

**പേരാമ്പ്ര: **ഊരകം എംയു ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ബഷീര്‍ ചിത്രകൂടത്തിന് ദി ക്യാംപ് പേരാമ്പ്രയുടെ ആദരം.

കുട്ടികളുടെ സ്വന്തം ആര്‍ട് ഗാലറി സ്ഥാപിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ചിത്രകലാനുഭവം ലഭ്യമാക്കി സംസ്ഥാന മികവുകളുടെ പട്ടികയില്‍ ഇടം നേടി കൊടുത്തു.

സിനിമാ - നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ബഷീര്‍ ചിത്രകൂടത്തിന് ഉപഹാരം നല്‍കി. ചടങ്ങില്‍ പേരാമ്പ്രയുടെ അഭിമാന താരം മുഹമ്മദ് പേരാമ്പ്രയെ പൊന്നാടയണിച്ച് സ്വീകരിച്ചു.

ആര്‍ബി സി.കെ. കുമാരന്‍, രഞ്ജിത്ത് പട്ടാണിപ്പാറ, സചിത്രന്‍ പേരാമ്പ്ര, കെ.സി. രാജീവന്‍, നിതേഷ് തെക്കേലത്ത്, ബാബു ഓണിയില്‍, ദീപേഷ് സ്മൃതി, രാമചന്ദ്രന്‍ മംഗലത്ത്, വി.കെ. സുരേഷ് കുമാര്‍, ബോബി മണിക്കൊമ്പേല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20104/the-camp-perambra-pays-homage-to-basheer-chithrakoodam)