---
title: "ബോര്‍ഡ് ചെയര്‍മാന്‍ നിയമനം സിപിഎം ബിജെപി ബന്ധത്തിന്റെ തെളിവ്; സി.പി.എ.അസീസ്"
english_title: "Appointment of Board Chairman Evidence of CPM-BJP affiliation; CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20119/appointment-of-board-chairman-evidence-of-cpm-bjp-affiliation-cpa-aziz"
published_at: "2022-01-10T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc12d90476e_WATER MARK.JPG"
keywords: []
---

# ബോര്‍ഡ് ചെയര്‍മാന്‍ നിയമനം സിപിഎം ബിജെപി ബന്ധത്തിന്റെ തെളിവ്; സി.പി.എ.അസീസ്

> **Lead Summary:** ** നടുവണ്ണൂര്‍: **ബോര്‍ഡ് ചെയര്‍മാന്‍ നിയമനം സിപിഎം ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് സി.പി.എ.അസീസ്.

## Article Content

** നടുവണ്ണൂര്‍: **ബോര്‍ഡ് ചെയര്‍മാന്‍ നിയമനം സിപിഎം ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് സി.പി.എ.അസീസ്.

ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവിനെ തൃശ്ശൂര്‍ സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാനായി ഇടതു സര്‍ക്കാര്‍ നിയമിച്ചതിലൂടെ സിപിഎം, ബിജെപി ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ്.

എന്‍ഡിഎ യുടെ മുന്‍ തൃശ്ശൂര്‍ ജില്ലാ കണ്‍വീനര്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയതിലൂടെ സിപിഎം, ബിജെപി അന്തര്‍ധാര മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

കേരള പൊലീസില്‍ ആര്‍എസ്എസിന്റെ സെല്‍ പ്രവര്‍ത്തിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കുറ്റസമ്മതവും, ജില്ലാ സമ്മേളനത്തില്‍ പോലീസിന്റെ ആര്‍എസ്എസ് വല്‍ക്കരണത്തിനെതിരെ വന്ന വിമര്‍ശനവും ഇതിന്റെ തെളിവാണെന്നും സി.പി.എ അസീസ് പറഞ്ഞു.

ഊരള്ളൂര്‍ മേഖല മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. നാസര്‍ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് മുഖ്യപ്രഭാഷണം നടത്തി.

നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് .വി.വി.എം. ബഷീര്‍, കെ. റഫീഖ്, കെ. ഇബ്രാഹിം, കെ .ഹാരിസ്, വി.സി. അസീസ്, വി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20119/appointment-of-board-chairman-evidence-of-cpm-bjp-affiliation-cpa-aziz)