---
title: "സമുദായത്തെ ഭിന്നിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശ്രമം വിലപ്പോവില്ല "
english_title: "The efforts of the communists to divide the community are in vain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20148/the-efforts-of-the-communists-to-divide-the-community-are-in-vain"
published_at: "2022-01-10T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc3ece09823_vvvv - Copy (3) - Copy.JPG"
keywords: []
---

# സമുദായത്തെ ഭിന്നിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശ്രമം വിലപ്പോവില്ല 

> **Lead Summary:** ** മേപ്പയ്യൂര്‍: **സമുദായത്തെ തമ്മില്‍ ഭിന്നിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായി മുസ്ലിം യൂത്ത് ലീഗ് അരിക്കുളം ഏക്കാട്ടൂര്‍ ശാഖാ കമ്മി.

## Article Content

** മേപ്പയ്യൂര്‍: **സമുദായത്തെ തമ്മില്‍ ഭിന്നിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായി മുസ്ലിം യൂത്ത് ലീഗ് അരിക്കുളം ഏക്കാട്ടൂര്‍ ശാഖാ കമ്മി.

പേരാമ്പ്ര നിയോജമണ്ഡലം മുസ് ലിം യൂത്ത്‌ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായുള്ള അകം പൊരുള്‍ ഏക്കാട്ടൂര്‍ ശാഖയില്‍ യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

റാഷിദ് കേളോത്ത് അദ്ധ്യക്ഷനായി. ഇ.കെ അഹമദ് മൗലവി മുന്‍കാല നേതാക്കളെ അനുസ്മരിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് കന്നാട്ടി പദ്ധതി വിശദീകരിച്ചു. അന്‍വര്‍ ഷാ നൊച്ചാട് മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി.സി മുഹമ്മദ് സിറാജ്, ബഷീര്‍ വടക്കയില്‍, കെ.എം അബ്ദുസ്സലാം, ഷംസുദ്ദീന്‍ വടക്കയില്‍, സുഹൈല്‍ അരിക്കുളം, എം.കെ അമ്മത്കുട്ടി, എന്‍.എം ഷെബിന്‍, മനാഫ് തറമല്‍, സാഹിര്‍ കേളോത്ത്, അന്‍സിന കുഴിച്ചാലില്‍, എം.കെ സിറാജ് എന്നിവര്‍ സംസാരിച്ചു.

വി.കെ നൗഷാദ് സ്വാഗതവും റംഷാദ് നടുകണ്ടി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: വി.കെ നൗഷാദ്(പ്രസിഡണ്ട്), സാഹിര്‍ കേളോത്ത്, കെ ജലില്‍, കെ. സലാഹുദ്ദീന്‍(വൈസ് പ്രസിഡണ്ട്), സിറാജ് മാടക്കണ്ടി(ജനറല്‍ സെക്രട്ടറി), ഷക്കീര്‍ മക്കാട്ട്, എന്‍.പി റിയാസ്, സിനാന്‍ കേളോത്ത്(സെക്രട്ടറി), റംഷാദ് നടുക്കണ്ടി(ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20148/the-efforts-of-the-communists-to-divide-the-community-are-in-vain)