---
title: "എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: പേരാമ്പ്രയില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ"
english_title: "Murder of SFI activist: DYFI protests in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20157/murder-of-sfi-activist-dyfi-protests-in-perambalur"
published_at: "2022-01-10T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc4659326e4_vvvv - Copy (3) - Copy.JPG"
keywords: []
---

# എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: പേരാമ്പ്രയില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

> **Lead Summary:** ** പേരാമ്പ്ര:** ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കെ.എസ്.യു - യൂത്ത്‌കോണ്‍ഗ്രസ്സ് സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കെ.എസ്.യു - യൂത്ത്‌കോണ്‍ഗ്രസ്സ് സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പരിപാടി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എസ് പ്രവീണ്‍ അദ്ധ്യക്ഷനായി.

കെ .പ്രിയേഷ്, സി.കെ. രൂപേഷ്, എം.എം അതുല്‍ദാസ് എന്നിവര്‍ സംസാരിച്ചു. പി.സി സജി ദാസ്, ബിനില്‍രാജ്, ഇ.എം ശ്രീജീത്ത്, കെ.കെ നിധീഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20157/murder-of-sfi-activist-dyfi-protests-in-perambalur)