---
title: "കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം "
english_title: "In memory of KV Damodaran Nair at eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201689/in-memory-of-kv-damodaran-nair-at-eravattur"
published_at: "2024-04-28T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ddef3557a0_1_anus53.JPG"
keywords: []
---

# കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം 

> **Lead Summary:** **എരവട്ടൂര്‍**: കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം എരവട്ടൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

## Article Content

**എരവട്ടൂര്‍**: കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം എരവട്ടൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

അനുസ്മരണ യോഗം ഡിസിസി ജന:സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. കെ.വി യുടെ രാഷ്ട്രീയ ശൈലി മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ്  പി.എസ്. സുനില്‍ കുമാര്‍, ബാബു തത്തക്കാടന്‍, വി.ടി സൂരജ്, ഇ.എസ്. മുഹമ്മദ് ഷാഹിം, ബാലചന്ദ്രന്‍ കിടാവ്, എന്‍.പി കുഞ്ഞിക്കണ്ണന്‍, പി. ബാലകൃഷ്ണന്‍, സി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201689/in-memory-of-kv-damodaran-nair-at-eravattur)