---
title: "'സിംബ'യ്ക്ക് രക്ഷകരായി അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകര്‍ "
english_title: "Animal rescue workers rescued 'Simba'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201936/animal-rescue-workers-rescued-simba"
published_at: "2024-04-29T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f6212038d8_1_animal.JPG"
keywords: []
---

# 'സിംബ'യ്ക്ക് രക്ഷകരായി അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകര്‍ 

> **Lead Summary:** ** പേരാമ്പ്ര:** നാടിന്റെ നൊമ്പരമായി മാറിയ 'സിംബ'യ്ക്ക് രക്ഷകരായി അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകര്‍. 2 ദിവസം മുന്‍പ് കാണാതായ വിദേശയിനം പൂച്ചയെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

## Article Content

** പേരാമ്പ്ര:** നാടിന്റെ നൊമ്പരമായി മാറിയ 'സിംബ'യ്ക്ക് രക്ഷകരായി അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകര്‍. 2 ദിവസം മുന്‍പ് കാണാതായ വിദേശയിനം പൂച്ചയെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം സ്വദേശി കൃഷ്ണയുടെ പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പെട്ട 'സിംബ' എന്ന പൂച്ചയെയാണ് ശനിയാഴ്ച രാത്രിയില്‍ പേരാമ്പ്ര ബൈപ്പാസില്‍ വച്ച് കാണാതായത്.

നാട്ടുകാരുടെ സഹായത്തോടുകൂടി രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതിനെ തുടര്‍ന്ന് അനിമല്‍ റസ്‌ക്യൂ സംഘടനയെ വിവരം അറിയിക്കുകയും അര്‍ജുന്‍ വാവള്ളോട്ട്, അരുണിമ ഗോപക്, വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയും എല്‍ഐസി പരിസരത്തെ പൊന്തക്കാടിനുള്ളില്‍ ചളിയില്‍ കാലുകള്‍ അകപ്പെട്ട് അനങ്ങാന്‍ കഴിയാത്ത നിലയില്‍ പൂച്ചയെ കാണപ്പെട്ടുകയായിരുന്നു.

അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകര്‍ പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്തു. 'സിംബ'യെ ഞായറാഴ്ച ഉടമസ്ഥന് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201936/animal-rescue-workers-rescued-simba)