---
title: "നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍ "
english_title: "Andi Panicker is full of Navati at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202086/andi-panicker-is-full-of-navati-at-perambra"
published_at: "2024-04-30T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630811116955_1_panikkar.JPG"
keywords: []
---

# നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍ 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ചെണ്ടവാദ്യക്കാരന്‍ പേരാമ്പ്ര - ചേനോളിയിലെ പട്ടോന ആണ്ടി പണിക്കര്‍ വയസ്സിലും ക്ഷേത്ര ചടങ്ങുകളില്‍ നിറ സാന്നിദ്ധ്യമാണ്.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ചെണ്ടവാദ്യക്കാരന്‍ പേരാമ്പ്ര - ചേനോളിയിലെ പട്ടോന ആണ്ടി പണിക്കര്‍ വയസ്സിലും ക്ഷേത്ര ചടങ്ങുകളില്‍ നിറ സാന്നിദ്ധ്യമാണ്.

13-ാം മത്തെ വയസ്സില്‍ തുടങ്ങി ക്ഷേത്രാചാരങ്ങളും ഓണപ്പൊട്ടന്‍ തുടങ്ങിയ കലകളില്‍ ഏര്‍പ്പെട്ടിരുന്ന ആണ്ടി പണിക്കര്‍ കഴിഞ്ഞ 75 വര്‍ഷത്തോളമായി കോഴിക്കോട് ജില്ലയിലെ പല ക്ഷേത്രങ്ങളിലും മേളപ്രമാണി ആണ്.

ഇതിനിടയില്‍ കളരി സംഘത്തിന്റെ കൂടെ നാഗാലാന്റ്  സര്‍ക്കാറിന്റെ അംഗീകരം ലഭിച്ചിട്ടുണ്ട്. അന്യംനിന്നു പോവുന്നതലക്കുട നിര്‍മ്മാണ വിദഗ്ദ്ധനായിരുന്നു ആണ്ടി പണിക്കര്‍. കുരുത്തോല കൊണ്ട് നിര്‍മ്മിക്കുന്ന വസ്തുകള്‍ കാണാന്‍ ദൂരെ നിന്നും ആളുകള്‍ എത്തിചേരുമായിരുന്നു.

കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ച നവതി ആഘോഷ ചടങ്ങില്‍ നാട്ടിലെ പ്രമുഖര്‍ക്കൊപ്പം ചേനോളിയി സരിഗ സാംസ്‌കാരിക വേദി പ്രവര്‍ത്തകരും ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി ചേര്‍ന്നു.

കെ.സി. ദാസന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സിന്ധു അധ്യക്ഷത വഹിച്ചു.

സജ്‌ന, എന്‍.പി. ദാസന്‍, കല്ലൂര്‍ ബാലകൃഷ്ണന്‍, ഷീജ, രാമചന്ദ്രന്‍ ആയടത്തില്‍, സുരേഷ് പട്ടാന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു ഗാനസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202086/andi-panicker-is-full-of-navati-at-perambra)