---
title: "അരിക്കുളം പഞ്ചായത്തിലെ മാവട്ട് പത്താം വാര്‍ഡ് വികസന സമിതി സമാദരണ സദസ് സംഘടിപ്പിച്ചു "
english_title: "Mavat 10th Ward Development Committee of Arikkulam Panchayath organized a congratulatory meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20225/mavat-10th-ward-development-committee-of-arikkulam-panchayath-organized-a-congratulatory-meeting"
published_at: "2022-01-11T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd1d287d9fc_0000 WATER MARK.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്തിലെ മാവട്ട് പത്താം വാര്‍ഡ് വികസന സമിതി സമാദരണ സദസ് സംഘടിപ്പിച്ചു 

> **Lead Summary:**  **അരിക്കുളം:** അരിക്കുളം പഞ്ചായത്തിലെ മാവട്ട് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സമാദരണ സദസ് സംഘടിപ്പിച്ചു.

## Article Content

 **അരിക്കുളം:** അരിക്കുളം പഞ്ചായത്തിലെ മാവട്ട് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സമാദരണ സദസ് സംഘടിപ്പിച്ചു.

ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നഴ്‌സിംഗ് ഓഫീസറായി സെലക്ഷന്‍ ലഭിച്ച സി.ഡി. ഷംനയെ സദസില്‍ ആദരിച്ചത്. പുതുക്കുടി ചാത്തുവിന്റെയും ദേവിയുടെയും മകളാണ്.

ഷംന നാട്ടിന്‍പുറത്തുള്ള പൊതുവിദ്യാലയങ്ങളില്‍ പഠിച്ചു കൊണ്ടാണ് പ്രശസ്തമായ ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. വെസ്റ്റ് ബംഗാളിലെ കല്യാണി എന്ന സ്ഥലത്താണ് ഷംനക്ക് നഴ്‌സിംഗ് ഓഫീസറായി നിയമനം ലഭിച്ചത് .

സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷംന പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും തൊട്ടടുത്തുള്ള പൊതുവിദ്യാലയങ്ങളില്‍ ആണ് പൂര്‍ത്തിയാക്കിയത്. മികച്ച നേട്ടം കൈവരിച്ചു കൊണ്ട് നാടിന്റെ അഭിമാനമായി മാറിയ ഷംനയെ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

വാര്‍ഡ് അംഗം കെ. ബിനി ഷംനക്ക് ഉപഹാരം നല്‍കി. എം. സുരേന്ദ്രന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി.വി.എം ബഷീര്‍, പി. ഷൈമ, എന്‍.പി. ബാബു, എന്‍.വി.എം. അഞ്ജു, പി. ചാത്തു, കെ.എം. ഷൈനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20225/mavat-10th-ward-development-committee-of-arikkulam-panchayath-organized-a-congratulatory-meeting)