---
title: "കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി"
english_title: "Extreme Heat, Drought Destroying Banana Crop, Says Complaint"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202252/extreme-heat-drought-destroying-banana-crop-says-complaint"
published_at: "2024-04-30T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631149f8b5bb_vaazha.png"
keywords: []
---

# കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

> **Lead Summary:** **പേരാമ്പ്ര :** കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി നശിക്കുന്നത്.

## Article Content

**പേരാമ്പ്ര :** കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി നശിക്കുന്നത്.

നിരവധി കര്‍ഷകരുടെ കുലച്ചതും കുലയ്ക്കാറായതുമായ ആയിരക്കണക്കിന് വാഴകള്‍ നശിച്ചു. വാഴയിലെ വെള്ളം വാര്‍ന്നു പോയി വാഴ നടുവിലൂടെ ഒടിഞ്ഞ് പോകുകയാണ്. വയലില്‍ ആവശ്യത്തിന് വെള്ളം കിട്ടാത്തതാണ് കൃഷി നശിക്കാന്‍ കാരണം. ഈ ഭാഗത്ത് കനാല്‍ ഇല്ലാത്തതാണ് വെള്ളം കിട്ടാതിരിക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പ എടുത്താണ് കര്‍ഷകര്‍ കൃഷി നടത്തിയത്. കൃഷി പൂര്‍ണമായി നശിച്ചത് കാരണം വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. കണ്ടീത്തറേമ്മല്‍ രവീന്ദ്രന്‍, എടവന മനോജ്, കുളവങ്ങാട്ട് ശ്രീധരന്‍, തിരുത്തൂര്‍ നാരായണന്‍ നായര്‍, ആദിയാട്ട് ഷാജു, വി.പി.കരുണന്‍ നായര്‍ തുടങ്ങി നിരവധി കര്‍ഷകരുടെ കൃഷിയാണ് പൂര്‍ണമായി നശിച്ചത്.

ചൂട് കാരണം വെള്ളം കിട്ടാതെ വാഴക്കൃഷി നശിച്ച പ്രദേശം വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഗ്രാമ പഞ്ചായത്ത് മെംബര്‍ വിനോദ് തിരുവോത്ത്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ചാത്തോത്ത് മൊയ്തി, ഒ.കുഞ്ഞിക്കൃഷ്ണ കുറുപ്പ് എന്നിവര്‍ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202252/extreme-heat-drought-destroying-banana-crop-says-complaint)