---
title: "അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം "
english_title: "Adv: KK valsan Memorial at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202361/adv-kk-valsan-memorial-at-muliyangal"
published_at: "2024-05-01T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631e197dc357_1_anus55.JPG"
keywords: []
---

# അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം 

> **Lead Summary:** **പേരാമ്പ്ര: **സിപിഎം കരിമ്പാംകുന്ന് ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷകസംഘം പ്രവര്‍ത്തകനും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഭാരവാഹിയുമായിരുന്ന അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**പേരാമ്പ്ര: **സിപിഎം കരിമ്പാംകുന്ന് ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷകസംഘം പ്രവര്‍ത്തകനും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഭാരവാഹിയുമായിരുന്ന അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു.

മുളിയങ്ങല്‍ കരിമ്പാംകുന്നിലെ അദേഹത്തിന്റെ ഭവനത്തില്‍ (വാത്സല്യം) വെച്ച് നടന്ന പരിപാടി കാലത്ത് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വി.എം മനോജ് അധ്യക്ഷത വഹിച്ചു. സിപിഐ എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.

അബ്ദുള്‍ ശങ്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം നൈജു നന്ദിയും പറഞ്ഞു.

ഇതോടനുബന്ധിച്ച് വിദഗ്ധ ഡോക്ടര്‍മാരായ അരുണ്‍ ശിവശങ്കര്‍ (കോഴിക്കോട് സഹകരണ ആശുപത്രി ), മാനസ് പി.എസ് ( EMS ഹോസ്പിറ്റല്‍ പെരുന്തല്‍മണ്ണ) എന്നിവര്‍ പങ്കെടുത്ത (ജനറല്‍ മെഡിസിന്‍) മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202361/adv-kk-valsan-memorial-at-muliyangal)