---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി"
english_title: "Parenting in the Twenty-First Century at perambra Olive Public Schools"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202397/parenting-in-the-twenty-first-century-at-perambra-olive-public-schools"
published_at: "2024-05-01T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6632045dbe01f_1_olive.JPG"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

> **Lead Summary:** ** പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി സംഘടിപ്പിച്ചു. ട്രോമാകെയര്‍ വൈസ് പ്രസിഡന്റും എച്ച്ആര്‍ ട്രെയിനറുമായ പി ഹേമപാലനാണ് ക്ലാസ് നയിച്ചത്.

## Article Content

** പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി സംഘടിപ്പിച്ചു. ട്രോമാകെയര്‍ വൈസ് പ്രസിഡന്റും എച്ച്ആര്‍ ട്രെയിനറുമായ പി ഹേമപാലനാണ് ക്ലാസ് നയിച്ചത്.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത രക്ഷിതാക്കള്‍ അവരെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞുങ്ങളെ ഫസ്റ്റാക്കാനല്ല ബെസ്റ്റാക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിമ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എസ്.പി. കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഡോ: പി.ടി. അബ്ദുള്‍ അസീസ്, എ.കെ തറുവൈ ഹാജി, ഇബ്രാഹിം പുതുശ്ശേരി, ടി സലീം, പി.ടി.എ പ്രസിഡന്റ്  പി.ടി അഷറഫ്, പി.ടി. അബ്ദുറഹ്‌മാന്‍, എ.എല്‍ ലത്തീഫ്, പൂര്‍വവിദ്യാര്‍ത്ഥിനിയും കൗണ്‍സിലറുമായ പി.ടി നസിത നസ്‌റിന്‍ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ.സി. ലീന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202397/parenting-in-the-twenty-first-century-at-perambra-olive-public-schools)