---
title: "മുസ്ലിം യൂത്ത് ലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി കൂത്താളി പഞ്ചായത്ത് തല സമര്‍പ്പണം "
english_title: "Muslim Youth League Social Security Scheme Koothali Panchayat Head Submission perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20252/muslim-youth-league-social-security-scheme-koothali-panchayat-head-submission-perambra"
published_at: "2022-01-11T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd3abdb6776_0000 WATER MARK.JPG"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി കൂത്താളി പഞ്ചായത്ത് തല സമര്‍പ്പണം 

> **Lead Summary:** ** പേരാമ്പ്ര: **കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആവിഷ്‌ക്കരിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കൂത്താളി പഞ്ചായത്ത് തല സമര്‍പ്പണം നടന്നു.

## Article Content

** പേരാമ്പ്ര: **കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആവിഷ്‌ക്കരിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കൂത്താളി പഞ്ചായത്ത് തല സമര്‍പ്പണം നടന്നു.

പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളുടെയും രജിസ്ട്രേഷന്‍ തുകയും ഫോമും പഞ്ചായത്ത് കോഡിനേറ്റര്‍ എന്‍.കെ. ഹാരിസില്‍ നിന്നും മണ്ഡലം കോഡിനേറ്റര്‍ സത്താര്‍ കീഴരിയൂര്‍ ഏറ്റുവാങ്ങി.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിറാജ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി സി.കെ. ജറീഷ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സജീര്‍ വണ്ണാന്‍ കണ്ടി, സി.വി. അര്‍ഷാദ്, ആഷിക് പുല്യോട്ട്, ഇ.കെ. സഹദ്, പി.പി. അനസ്, ഫാസില്‍ പുന്നോറത്ത്, ജംഷീദ് മുഹമ്മദ്, കെ.എം. ആഷിഖ്, പി.എം. ഷബീല്‍, കെ.കെ. ഷമീല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20252/muslim-youth-league-social-security-scheme-koothali-panchayat-head-submission-perambra)