---
title: "മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി "
english_title: "May Day Rally organized by AITUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202545/may-day-rally-organized-by-aituc"
published_at: "2024-05-02T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633289b38ffd_1_rali2.JPG"
keywords: []
---

# മെയ് ദിന റാലി സംഘടിപ്പിച്ച് എഐടിയുസി 

> **Lead Summary:** **പേരാമ്പ്ര: **തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളില്‍ ചിക്കാഗോ തെരുവുകളില്‍ ജീവന്‍ ത്വജിച്ചവരുടെ ഓര്‍മ്മ പുതുക്കുന്ന, മെയ് ദിന റാലി എ.ഐ.ടി.യു.സി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളില്‍ ചിക്കാഗോ തെരുവുകളില്‍ ജീവന്‍ ത്വജിച്ചവരുടെ ഓര്‍മ്മ പുതുക്കുന്ന, മെയ് ദിന റാലി എ.ഐ.ടി.യു.സി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടന്നു.

ചെമ്പ്ര റോഡ് ജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച റാലി പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് സമാപിച്ചു. വാദ്യമേളങ്ങളും, കൊടി തോരണങ്ങളുമായി മെയ് ദിന സന്ദേശം നല്‍കി നിരവധി തൊഴിലാളികള്‍ പ്രകടനത്തില്‍ അണിനിരന്നു.

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍. ശശി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സി. ബിജു, പി.കെ. സുരേഷ്, ശശി കിഴക്കന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

കെ.കെ. ഭാസ്‌കരന്‍, ബാബു കൊളക്കണ്ടി, ശശി കിഴക്കന്‍ പേരാമ്പ്ര, ഇ.ടി. സോമന്‍, കെ.പി. കുഞ്ഞിരാമന്‍, കെ.സി. ബാലകൃഷ്ണന്‍ , എം.ജി സുനില്‍, എ.കെ. രജ്ഞിത്ത്, ബാബു കണ്ടോത്ത്, എം.കെ. പ്രമോദ്, പി.കെ. രാജു, ആയിഷ, പി.എം. സന്തോഷ്, ടി.സി. രാജന്‍, എം.കെ. പ്രഭാകരന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202545/may-day-rally-organized-by-aituc)