---
title: "വിദേശമദ്യവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍ "
english_title: "Middle-aged man arrested with foreign liquor at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202594/middle-aged-man-arrested-with-foreign-liquor-at-koothali"
published_at: "2024-05-02T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66335c379dadc_1_rajan3.JPG"
keywords: []
---

# വിദേശമദ്യവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍ 

> **Lead Summary:** **പേരാമ്പ്ര **: വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയതിന് മധ്യവയസ്‌ക്കന്‍ റിമാന്റില്‍. കൂത്താളി സ്വദേശി രാജന്‍ ആണ് റിമാന്റിലായത്.

## Article Content

**പേരാമ്പ്ര **: വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയതിന് മധ്യവയസ്‌ക്കന്‍ റിമാന്റില്‍. കൂത്താളി സ്വദേശി രാജന്‍ ആണ് റിമാന്റിലായത്.

മദ്യഷാപ്പുകള്‍ അവധിയായ 1 ാം തിയ്യതി പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദ്ദനനും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്.

വീടിനടുത്ത് വെച്ച് വിദേശമദ്യം വില്പന നടത്തുന്നതിനിടയിലാണ് രാജനെ എക്സൈസ് പാര്‍ട്ടി കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് ചെയ്തു കേസ് എടുത്ത് പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍ പി.കെ സജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.പി. ഷബീര്‍, എസ്.ജെ അനൂപ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202594/middle-aged-man-arrested-with-foreign-liquor-at-koothali)