---
title: "അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് "
english_title: "Farewell to Anganwadi workers at perambra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202618/farewell-to-anganwadi-workers-at-perambra"
published_at: "2024-05-02T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663371d001d45_1_yy.JPG"
keywords: []
---

# അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് 

> **Lead Summary:** **പേരാമ്പ്ര :** ദീര്‍ഘ കാലത്തെ സേവനത്തിനുശേഷം പിരിഞ്ഞു പോകുന്ന അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി കേരള അങ്കണവാടി ആന്റ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി).

## Article Content

**പേരാമ്പ്ര :** ദീര്‍ഘ കാലത്തെ സേവനത്തിനുശേഷം പിരിഞ്ഞു പോകുന്ന അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി കേരള അങ്കണവാടി ആന്റ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി).

പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ബ്ലോക്ക് തലത്തിലെ വിവിധ അംഗനവാടികളിലെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംഘടനയിലെ അംഗങ്ങള്‍ക്ക് യാത്രയയപ്പ് ഒരുക്കിയത്.

യാത്രയയപ്പ് സമ്മേളനം ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ്  കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. കേരള അങ്കണവാടി ആന്റ് ക്രഷ് വര്‍ക്കേഴ്സ് യൂണിയന്‍ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി. സുജിത അധ്യക്ഷത വഹിച്ചു.

ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. കേരള അങ്കണവാടി ആന്റ്  ക്രഷ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. ചന്ദ്രിക, ജില്ല പ്രസിഡന്റ്  കെ. കാര്‍ത്ത്യായനി, ഐഎന്‍ടിയുസി ജില്ല ജനറല്‍ സെക്രട്ടറി വി.വി ദിനേശന്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് വി.പി. സുരേഷ്, പി.എസ്. സുനില്‍ കുമാര്‍, റജി കോച്ചേരി, പി. പത്മജ, കെ.എം. സീനത്ത്, യു.സി. സൗമ്യ, ശ്രീജ കീഴരിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എന്‍.എം. രാജി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.ബി. താര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202618/farewell-to-anganwadi-workers-at-perambra)