പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും
May 2, 2024 11:07 PM | By Akhila Krishna

പേരാമ്പ്ര :  പതിനായിരങ്ങള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്ത് ജീവിതത്തിന്റെ വിഹായസ്സിലേക്ക് കൈപിടിച്ച് കയറ്റിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ഒരു വര്‍ഷക്കാലമായി നടന്നുവരുന്ന 75-ാം വാര്‍ഷികാഘോഷ സമാപനം 2024 മെയ് 12 ന് നടക്കുകയാണ്. അന്ന് കാലത്ത് 9.30-ന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും തുടര്‍ന്ന് വൈകുന്നേരം 6 മണി മുതല്‍ 75-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്മൃതിമധുരം എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പ്രശസ്ത സിനിമ നടന്‍ മുഹമ്മദ് എരവട്ടൂര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ. പത്മനാഭന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് മുഖ്യാതിഥിയായി പങ്കെടുക്കും. ഗുരുവന്ദനം എന്ന പേരില്‍ പൂര്‍വ്വാധ്യാപകരെ ചടങ്ങില്‍ ആദരിക്കും.

വൈകിട്ട് നടക്കുന്ന 75 ാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്രതാരം അനൂപ്ചന്ദ്രന്‍ മഖ്യാതിഥിയാവും. ജില്ല പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി സുവനീര്‍ മന്ത്രിയില്‍ നിന്ന് എറ്റുവാങ്ങും. ചടങ്ങില്‍ വിദ്യാലയത്തിന്റെ മുന്‍ മാനേജര്‍മാരായ എം.കെ. ചന്ദ്രശേഖരന്‍ നായര്‍, കെ.ടി. ബാലകൃഷ്ണന്‍ നായര്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അജയ് ഗോപാല്‍ നയിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗാനമേളയും അരങ്ങേറും.

വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എ.കെ. പത്മനാഭന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ മനോജ് പറമ്പത്ത്, പിടിഎ പ്രസിഡന്റ് വി.കെ. സുനീഷ്, പ്രിന്‍സിപ്പാള്‍ കെ. നിഷിത, പ്രധാനാധ്യാപകന്‍ പി. സുനില്‍കുമാര്‍, സ്വാഗത സംഘം ട്രഷറര്‍ ആര്‍.കെ. രജീഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.ടി. ഷീജ എന്നിവര്‍പങ്കെടുത്തു.

Alumni Reunion and Anniversary Celebration

Next TV

Related Stories
പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്തു

May 17, 2024 01:34 PM

പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്തു

നേരെത്തെ വീട്ടിലെത്തി ഭീഷണി മുഴക്കി തിരിച്ചു പോയ...

Read More >>
ഓവുചാല്‍ ഇല്ല; റോഡ് തകരുന്നു

May 17, 2024 10:40 AM

ഓവുചാല്‍ ഇല്ല; റോഡ് തകരുന്നു

കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരണം പൂര്‍ത്തിയായെങ്കിലും ഓവു ചാല്‍ നിര്‍മ്മിക്കാത്തത് റോഡ് തകരുന്നതായി...

Read More >>
കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം വാര്‍ഷികം ആഘോഷിച്ചു

May 16, 2024 10:40 PM

കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം വാര്‍ഷികം ആഘോഷിച്ചു

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് വരുന്ന കുന്നരംവെള്ളി സുന്നി യുവജന സംഘം സാന്ത്വന കേന്ദ്രം...

Read More >>
ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

May 16, 2024 10:03 PM

ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

പേരാമ്പ്രയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ പുതിയ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍...

Read More >>
വിദ്യാര്‍ത്ഥികള്‍ക്കായി വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

May 16, 2024 01:18 PM

വിദ്യാര്‍ത്ഥികള്‍ക്കായി വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍...

Read More >>
അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് മെയ് 17 ന്

May 16, 2024 11:57 AM

അസറ്റ് പേരാമ്പ്ര ടാലന്‍സ് മീറ്റ് മെയ് 17 ന്

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ- സാമൂഹിക-സാംസ്‌കാരിക പുരോഗമനം ലക്ഷ്യമാക്കി...

Read More >>
News Roundup