---
title: "പേരാമ്പ്ര എസ്റ്റേറ്റില്‍ ഫീല്‍ഡ് ഓഫീസറെ അക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: എഐടിയുസി"
english_title: "Defendants who assaulted field officer at Perambra Estate should be arrested immediately: AITUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20282/defendants-who-assaulted-field-officer-at-perambra-estate-should-be-arrested-immediately-aituc"
published_at: "2022-01-11T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd596b0bbef_0000 WATER MARK.JPG"
keywords: []
---

# പേരാമ്പ്ര എസ്റ്റേറ്റില്‍ ഫീല്‍ഡ് ഓഫീസറെ അക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: എഐടിയുസി

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര എസ്റ്റേറ്റില്‍ ഫീല്‍ഡ് ഓഫീസറെ അക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എഐടിയുസി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര എസ്റ്റേറ്റില്‍ ഫീല്‍ഡ് ഓഫീസറെ അക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എഐടിയുസി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റില്‍ ഫീല്‍ഡ് ഓഫീസറായ ഷബീബ് ഒരാഴ്ച മുമ്പ് ഇരുട്ടിന്റെ മറവില്‍ ക്രൂരമായി അക്രമിക്കപ്പെട്ടത്.

പ്രതികള്‍ മേഖലയില്‍ വിഹരിക്കുമ്പോഴും അക്രമത്തെക്കുറിച്ചുള്ള പരാതി വ്യക്തമായി രേഖപ്പെടുത്തിയിട്ടും അത് പരിശോധിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ല.

കേരളം ഭരിക്കുന്ന ഇടതു ഗവണ്‍മന്റിന്റെ പൊലിസ് നയത്തിന് വിരുദ്ധമായി പ്രവര്‍ക്കുന്ന പെരുവണ്ണാമൂഴി പൊലിസിന്റെ നയത്തെ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്ന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്ലാന്റേഷന്‍ തൊഴിലാളികളുടെ ചികിത്സ, ലീവ് ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നും എസ്റ്റേറ്റ് ആശുപത്രിയില്‍ ഡോക്ടറെയും ജീവനക്കാരെയും ഉടന്‍ നിയമിക്കണമെന്നും ആംബുലന്‍സ് സൗകര്യം പുന:സ്ഥാപിക്കണമെന്നും മലയോരത്തെ വന്യമൃഗശല്യം തടയാന്‍ ശാശ്വത പരിഹാരം കാണണമെന്നും ജനറല്‍ ബോഡി ആവശ്യപ്പെട്ടു.

പ്രസിഡന്റ് എ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ഭാസ്‌കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി. പ്രേംരാജ്, വി.പി. രാജന്‍, എം.ജി. സുനില്‍ കുമാര്‍, സി.പി. ഷാജി, കെ.ഇ. മിനി, എം.കെ. രതീഷ്, എം.കെ. പ്രമോദ് എന്നിവര്‍ സംസാരിച്ചു.

മറ്റു യൂണിയനുകളില്‍ നിന്നും രാജിവെച്ച് വന്ന കെ.കെ. പ്രകാശന്‍, കോവുമ്മല്‍ ചന്ദ്രന്‍ ,സിന്ധു, രസിമോന്‍, ഗ്രീഷ്മ, സരോജിനി എന്നിവരെ പ്രസിഡന്റ് എ.കെ. ചന്ദ്രന്‍ ഹാരമണിയിച്ച് പതാക നല്‍കി യൂണിയനിലേക്ക് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20282/defendants-who-assaulted-field-officer-at-perambra-estate-should-be-arrested-immediately-aituc)