---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ ശീതകാല പച്ചക്കറിയുടെ നടീല്‍ ഉത്സവം സംഘടിപ്പിച്ചു"
english_title: "Winter Vegetable Planting Festival was organized at AUP School, Valyakode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20283/winter-vegetable-planting-festival-was-organized-at-aup-school-valyakode"
published_at: "2022-01-11T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd5f6e5d332_0000 WATER MARK.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ ശീതകാല പച്ചക്കറിയുടെ നടീല്‍ ഉത്സവം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ശീതകാല പച്ചക്കറിയുടെ നടീല്‍ ഉത്സവം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ശീതകാല പച്ചക്കറിയുടെ നടീല്‍ ഉത്സവം സംഘടിപ്പിച്ചു.

നൊച്ചാട് കൃഷി അസിസ്റ്റന്റ് എം. ദൃശ്യ നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ. ഷീബ അധ്യക്ഷത വഹിച്ചു.

കൃഷി അസിസ്റ്റന്റ് പി. സോന, നീത സിത്താര, മുഹമ്മദ് നംഫാദ്, ടി.പി. സുനില്‍, ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപിക എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കാര്‍ഷിക ക്ലബ്ബ് കോഓഡിനേറ്റര്‍ കെ.കെ. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20283/winter-vegetable-planting-festival-was-organized-at-aup-school-valyakode)