---
title: "അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി "
english_title: "Anganwadi workers were sent off AT PERAMBRA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202830/anganwadi-workers-were-sent-off-at-perambra"
published_at: "2024-05-03T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634bf43277d6_1_yyy.JPG"
keywords: []
---

# അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. ഐസിഡിഎസ് പേരാമ്പ്ര പ്രാജക്ടിന്റിന്റെ കീഴിലുള്ള അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമായ 17 പേര്‍ക്കാണ് യാത്രയയപ്പ് ഒരുക്കിയത്.

## Article Content

**പേരാമ്പ്ര: **സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. ഐസിഡിഎസ് പേരാമ്പ്ര പ്രാജക്ടിന്റിന്റെ കീഴിലുള്ള അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമായ 17 പേര്‍ക്കാണ് യാത്രയയപ്പ് ഒരുക്കിയത്.

യാത്രയയപ്പ് പരിപാടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ആലീസ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് മുഖ്യപ്രഭാഷണം നടത്തി.

വിരമിച്ചവര്‍ക്കുള്ള ഉപഹാരസമര്‍പ്പണം സിഡിപിഒ കെ. ദീപ നിര്‍വ്വഹിച്ചു.

ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ സൂപ്പര്‍വൈസര്‍മാരായ എം. മോനിഷ, സി. രജനി, എം.കെ. നിമ്മി, നീതു വര്‍ഗീസ്, കെ. രേഷ്മ, എം. തില, അംഗനവാടി വര്‍ക്കര്‍മാരായ പി.വി ചന്ദ്രിക, എം സുലോചന എന്നിവര്‍ സംസാരിച്ചു.

11 വര്‍ക്കര്‍മാരും 6 ഹെല്‍പ്പര്‍മാരുമാണ് വിരമിച്ചത്. പ്രോജക്ട് ലീഡര്‍ വി.എം ഷീജ സ്വാഗതം പറഞ്ഞ ചടങ്ങിന് പി. നളിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202830/anganwadi-workers-were-sent-off-at-perambra)