---
title: "കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍ "
english_title: "Six youths who used ganja have been arrested by the police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202886/six-youths-who-used-ganja-have-been-arrested-by-the-police"
published_at: "2024-05-03T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663501b0bd6fa_123456.jpg"
keywords: []
---

# കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍ 

> **Lead Summary:** **പേരാമ്പ്ര: **കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി.

## Article Content

**പേരാമ്പ്ര: **കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി.

പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും ലഹരി ഉപയോഗിക്കാന്‍ ചെറുപ്പക്കാര്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 6 ഓളം യുവാക്കളെ പിടികൂടിയത്.

ഇവരില്‍ നിന്നും ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും പൈപ്പുകളും പൊലീസ് കണ്ടെടുത്തു. ഇവര്‍ക്കെതിരെ പേരാമ്പ്ര സ്റ്റേഷനില്‍ മാത്രം 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിക്കപ്പെട്ട യുവാക്കളില്‍ ചിലര്‍ മുമ്പും സമാനമായ കേസുകളില്‍ പിടിക്കപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

തിരുവള്ളൂര്‍ സ്വദേശികളായ നാറാണത്ത് അര്‍ഷാദ്, തെക്കേകണ്ണമ്പള്ളി യാക്കൂബ്, ചെറുകുനിയില്‍ മുനീര്‍, കൈതക്കല്‍ നൊച്ചാട് നെല്ലുവേലി വീട്ടില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി യൂസഫ്, വെള്ളിയൂര്‍ കൊളപ്പോട്ടില്‍ വീട്ടില്‍ ശ്രീനാഥ്, വെള്ളിയൂര്‍ വെള്ളരിയില്‍ വീട്ടില്‍ അജില്‍ ജെ മനോജ് എന്നിവരാണ് പൊലീസ് പിടിയിലായത്.

ജില്ലയില്‍ ഈ വര്‍ഷം മാത്രം ലഹരി ഉപയോഗിച്ച് അഞ്ചിലധികം യുവാക്കള്‍ മരണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി വസ്തുക്കളുടെ വില്‍പനയ്ക്കും ഉപയോഗത്തിനുമെതിരെ റെയ്ഡും മറ്റ് ശക്തമായ നടപടികളും സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202886/six-youths-who-used-ganja-have-been-arrested-by-the-police)