---
title: "കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി"
english_title: "The calf that fell into the well was rescued"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20290/the-calf-that-fell-into-the-well-was-rescued"
published_at: "2022-01-11T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd6a3bb698b_0000 WATER MARK.JPG"
keywords: []
---

# കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി

> **Lead Summary:** **മേപ്പയ്യൂര്‍:** കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി. വിളയാട്ടൂരിലെ കളത്തില്‍ ഗോപാലന്റെ പതിനൊന്ന് ദിവസം പ്രായമുള്ള പശുക്കിടാവിനെയാണ് രക്ഷപ്പെടുത്തിയത്. പേരാമ്പ്രയില്‍ നിന്നും വന്ന ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാര്‍ പശുക്കിടാവിന് പുതുജീവനേകി.

## Article Content

**മേപ്പയ്യൂര്‍:** കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി. വിളയാട്ടൂരിലെ കളത്തില്‍ ഗോപാലന്റെ പതിനൊന്ന് ദിവസം പ്രായമുള്ള പശുക്കിടാവിനെയാണ് രക്ഷപ്പെടുത്തിയത്. പേരാമ്പ്രയില്‍ നിന്നും വന്ന ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാര്‍ പശുക്കിടാവിന് പുതുജീവനേകി.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ. ഭക്തവത്സലന്‍, സീനിയര്‍ ഓഫീസര്‍ കെ. സുനില്‍, ജീവനക്കാരായ പി.ആര്‍. സോജു, എന്‍.എം. ലതീഷ്, എ.എം. രാജീവന്‍, എസ്.കെ. സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

നാട്ടുകാരായ എം.വി. സുനില്‍കുമാര്‍, ഒ. രാജീവന്‍, ഒ.എം. വിനോദന്‍, ഓടയില്‍ മൊയ്തീന്‍ എന്നിവര്‍ ആവശ്യമായ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20290/the-calf-that-fell-into-the-well-was-rescued)