---
title: "കെ.കെ ദിവാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "KK Divakaran organized the commemoration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202946/kk-divakaran-organized-the-commemoration-at-perambra"
published_at: "2024-05-04T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635a06753704_1_anusk.jpg"
keywords: []
---

# കെ.കെ ദിവാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ബാങ്ക് എംപ്ലോയിസ് യൂണിയന്‍ നേതാവും സിപിഐ എം കല്ലോട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.കെ ദിവാകരന്റെ വിയോഗത്തില്‍ കല്ലോട് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ബാങ്ക് എംപ്ലോയിസ് യൂണിയന്‍ നേതാവും സിപിഐ എം കല്ലോട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ.കെ ദിവാകരന്റെ വിയോഗത്തില്‍ കല്ലോട് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

പഞ്ചായത്ത് അംഗം കെ.എന്‍ ശാരദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.യു രജിത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി.

ബിഇഎഫ്‌ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ രാജീവന്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.കെ സുനീഷ്, വിനോദന്‍ തിരുവോത്ത്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, അസീസ്, എന്‍.കെ കുഞ്ഞിമുഹമ്മദ് , ചന്ദ്രന്‍ കരിമ്പന കണ്ടി, ഇ ഷാജിത്ത്, രജീഷ് കിഴക്കയില്‍, പ്രകാശന്‍ കണ്ടിയില്‍, കെ.പി ഗംഗാധരന്‍, എം.പി ഗോവിന്ദന്‍, ജോബി സുജില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202946/kk-divakaran-organized-the-commemoration-at-perambra)