---
title: "പേരാമ്പ്ര താലുക്ക് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണം: ബിജെപി"
english_title: "Authorities must be ready to end neglect of Perambra taluk hospital: BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20324/authorities-must-be-ready-to-end-neglect-of-perambra-taluk-hospital-bjp"
published_at: "2022-01-11T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd9120ea245_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര താലുക്ക് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണം: ബിജെപി

> **Lead Summary:** ** പേരാമ്പ്ര:** മലയോര മേഖല എന്ന നിലയില്‍ പേരാമ്പ്രക്കാരുടെ ഏക ആശ്രയകേന്ദ്രമായ പേരാമ്പ്ര താലുക്ക് ആശുപത്രിയോട് അധിക്യതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ.രജീഷ് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** മലയോര മേഖല എന്ന നിലയില്‍ പേരാമ്പ്രക്കാരുടെ ഏക ആശ്രയകേന്ദ്രമായ പേരാമ്പ്ര താലുക്ക് ആശുപത്രിയോട് അധിക്യതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ.രജീഷ് ആവശ്യപ്പെട്ടു.

താലൂക്ക് ആശുപത്രിയെന്ന പദവി നല്‍കിയെങ്കിലും അവശ്യമായ ജീവനക്കാരെയോ ഡോക്ടര്‍മാരെയോ നിയമിച്ചിട്ടില്ല. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ എണ്ണം തന്നെയാണ് നിലവിലുളത്.

താലൂക്ക് ആശുപത്രിയായി പ്രവര്‍ത്തിക്കേണ്ട തസ്തികള്‍ ഇതുവരെ അനുവദിച്ചില്ല. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാല്‍ കാഷ്വാലിറ്റി സംവിധാനം നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല.

വൈകുന്നേരത്തിന് ശേഷം ആശുപത്രിയിലെത്തുന്ന അത്യാഹിതരോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. രാത്രിയില്‍ എക്‌സ്‌റേ, ലാബ് ഫാര്‍മസി എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ ദുരിതത്തിലാണെന്നും കെ.കെ.രജീഷ് കുറ്റപ്പെടുത്തി.

മോര്‍ചറി സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ അത്യാഹിത മരണം സംഭവിച്ചാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് ബന്ധുക്കള്‍ക്ക് ഉണ്ടാവുന്നത്.

കേന്ദ്ര ഹെല്‍ത്ത് വിഭാഗത്തിന്റെയും, ആശുപത്രി വികസന സമിതിയുടെയും സഹായത്താലാണ് ഇപ്പോഴത്തെ നിലയിലെങ്കിലും ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

പേരാമ്പ്രയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ ലാഭകരമാക്കാനാണ് സാധാരക്കാരുടെ ആശ്രയ കേന്ദ്രമായ താലുക്ക് ആശുപത്രിയെ നോക്കുകുത്തിയാക്കുന്നതെന്ന് കെ.കെ രജീഷ് ആരോപിച്ചു.

താലൂക്ക് ആശുപത്രിയോട് അധിക്യതര്‍ കാണിക്കുന്ന അവഗനയ്‌ക്കെതിരെബി ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം വൈസ്സ് പ്രസിഡണ്ട് ശ്രീജിത്ത് കല്ലോട് അദ്ധ്യക്ഷനായി. മണ്ഡലം ജന: സെക്രട്ടറിമാരായ തറമല്‍ രാഗേഷ്, കെ.രാഘവന്‍, കെ.എം.സുധാകരന്‍, സി കെ ലില, ജൂബിന്‍ ബാലകൃഷ്ണ്‍, ഇല്ലത്ത് മോഹനന്‍, കെ.പി.ബാബു, ബിനീഷ് എടവറാട്, പ്രസന്ന പുത്തന്‍ പുരയ്ക്കല്‍, ഇ.ടി. ബാലന്‍, പ്രസൂണ്‍ കല്ലോട് എന്നിവര്‍ സംസാരിച്ചു.

ടി.എം. ഹരിദാസ്, മനയ്ക്കല്‍ പത്മിനി, ജനാര്‍ദ്ധനന്‍ വെങ്ങപ്പറ്റ , വി.സി.നാരായണന്‍, സിനി ബിജു കൃഷ്ണന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20324/authorities-must-be-ready-to-end-neglect-of-perambra-taluk-hospital-bjp)