---
title: "കോണ്‍ഗ്രസ് കൊടിമരം പെയിന്റടിച്ച് മാറ്റി കൊടി സ്ഥാപിച്ചു "
english_title: "The Congress painted the flagpole and hoisted the flag"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20335/the-congress-painted-the-flagpole-and-hoisted-the-flag"
published_at: "2022-01-11T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd9f219fd30_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കോണ്‍ഗ്രസ് കൊടിമരം പെയിന്റടിച്ച് മാറ്റി കൊടി സ്ഥാപിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** എരവട്ടൂരില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ പെയിന്റടിച്ച് നിറംമാറ്റി കൊടി സ്ഥാപിച്ചു. എരവട്ടൂര്‍ സുഭിക്ഷക്ക് സമീപം വേട്ടുവര്‍കണ്ടി മുക്കില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരത്തിലാണ് ചെയിന്റ് മാറ്റി മറ്റൊരു കൊടി സ്ഥാപിച്ചത്.

## Article Content

** പേരാമ്പ്ര:** എരവട്ടൂരില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ പെയിന്റടിച്ച് നിറംമാറ്റി കൊടി സ്ഥാപിച്ചു. എരവട്ടൂര്‍ സുഭിക്ഷക്ക് സമീപം വേട്ടുവര്‍കണ്ടി മുക്കില്‍ സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരത്തിലാണ് ചെയിന്റ് മാറ്റി മറ്റൊരു കൊടി സ്ഥാപിച്ചത്.

കോണ്‍ഗ്രസ് പതാകയുടെ നിറമായ മൂന്നു നിറങ്ങളടിച്ച കൊടിമരമാണ് ഇന്നലെ രാത്രി ചുവപ്പ് നിറമടിക്കുകയും ചെഗ് വേരയുടെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയര്‍ത്തുകയും ചെയ്തത്.

കാലത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എത്തി കൊടി നീക്കം ചെയ്യണമെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചെന്നും അവര്‍ നീക്കം ചെയ്യാന്‍ തയ്യാറായില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

തുടര്‍ന്ന് പൊലീസ് എത്തിയാണ് കൊടി നീക്കം ചെയ്തതെന്നും അവര്‍ പറഞ്ഞു. പിന്നീട് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് . കൊടിമരത്തില്‍ പഴയ നിലയില്‍ പെയിന്റ് അടിക്കുകയും പതാക ഉയര്‍ത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20335/the-congress-painted-the-flagpole-and-hoisted-the-flag)