---
title: "നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും "
english_title: "Eye examination and Cataract surgery screening camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203352/eye-examination-and-cataract-surgery-screening-camp"
published_at: "2024-05-06T00:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637d93b0f95e_1_kazhcha.JPG"
keywords: []
---

# നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും 

> **Lead Summary:** **പേരാമ്പ്ര:** നന്മ നാട്ടുകൂട്ടം പാമ്പിരി കുന്നും സത്യസായി സേവാസമിതി പേരാമ്പ്രയും ചേര്‍ന്ന് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും പാമ്പിരികുന്ന് എല്‍പി സ്‌കൂളില്‍ സംഘടിപിച്ചു.

## Article Content

**പേരാമ്പ്ര:** നന്മ നാട്ടുകൂട്ടം പാമ്പിരി കുന്നും സത്യസായി സേവാസമിതി പേരാമ്പ്രയും ചേര്‍ന്ന് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയക്യാമ്പും പാമ്പിരികുന്ന് എല്‍പി സ്‌കൂളില്‍ സംഘടിപിച്ചു.

ക്യാമ്പില്‍ 120 ഓളം രോഗികള്‍ പരിശോധനക്കെത്തി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. നന്മ നാട്ടുകൂട്ടം സെക്രട്ടറി അഡ്വ: സി.കെ. വിനോദന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ പി. മോനിഷ, ഇ.ടി. ഷൈജ, ആവള പി.എച്ച്‌സിയിലെ ജെഎച്ച്‌ഐ ഫെരീഫ് എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

പേരാമ്പ്ര സത്യസായി സേവാസമിതി കണ്‍വീനര്‍ ഇ എം. സോമന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് നന്മ നാട്ടുകൂട്ടം ജോയിന്റ് സെക്രട്ടറി സി.പി. ഷൈജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203352/eye-examination-and-cataract-surgery-screening-camp)