---
title: "ആവള മഠത്തില്‍ മുക്കില്‍ കോണ്‍ഗ്രസ്സ് ഓഫീസ് അടിച്ചു തകര്‍ത്തായി പരാതി "
english_title: "Complaint that the Congress office at Avala Math was smashed at Mukil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20344/complaint-that-the-congress-office-at-avala-math-was-smashed-at-mukil"
published_at: "2022-01-11T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ddaebf4af02_vvvv - Copy (3) - Copy.JPG"
keywords: []
---

# ആവള മഠത്തില്‍ മുക്കില്‍ കോണ്‍ഗ്രസ്സ് ഓഫീസ് അടിച്ചു തകര്‍ത്തായി പരാതി 

> **Lead Summary:** **പേരാമ്പ്ര: **ആവള മഠത്തില്‍ മുക്കില്‍ കോണ്‍ഗ്രസ്സ് ഓഫീസിനു നേരെ ആക്രമണം.

## Article Content

**പേരാമ്പ്ര: **ആവള മഠത്തില്‍ മുക്കില്‍ കോണ്‍ഗ്രസ്സ് ഓഫീസിനു നേരെ ആക്രമണം.

ഇന്ന് വൈകീട്ട് 7 മണിയോടടുത്ത് മഠത്തില്‍ മുക്കില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ ഒര് പറ്റം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സ് ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ഓഫീസിന്റെ ബോര്‍ഡും കസേരയും മേശയുമടക്കമുള്ള ഫര്‍ണ്ണിച്ചറുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തതായണ് പരാതി.

ഇത് രണ്ടാമത്തെ തവണയാണ് ഈ ഓഫീസ് അക്രമത്തിന് ഇരയാകുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന്‍ റിസള്‍ട്ട് വന്ന ദിവസവും മഠത്തില്‍ മുക്കിലെ ഓഫീസ് അക്രമിച്ചിരുന്നു.

ഓഫീസിനെതിരായ നിരന്തര അക്രമത്തില്‍ ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

യോഗത്തില്‍ എം.കെ സുരേന്ദ്രന്‍, വി.ബി രാജേഷ്, ആര്‍.പി ഷോഭിഷ്, കെ രവീന്ദ്രന്‍, വി.കെ നൗഫല്‍, വി.കെ വിനോദന്‍, മണി മോഹന്‍, ഫൈസല്‍ പാലിശ്ശേരി, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20344/complaint-that-the-congress-office-at-avala-math-was-smashed-at-mukil)