---
title: "നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ് "
english_title: "Farewell of the natives to the teacher of the native at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203740/farewell-of-the-natives-to-the-teacher-of-the-native-at-perambra"
published_at: "2024-05-07T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639f01aa471d_1_yatra.JPG"
keywords: []
---

# നാടിന്റെ ടീച്ചര്‍ക്ക് നാട്ടുകാരുടെ യാത്രയയപ്പ് 

> **Lead Summary:** **പേരാമ്പ്ര : **കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ അധ്യാപികക്ക് നാടിന്റെ യാത്രയയപ്പ്.

## Article Content

**പേരാമ്പ്ര : **കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ അധ്യാപികക്ക് നാടിന്റെ യാത്രയയപ്പ്.

നാല്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കാപ്പുമ്മല്‍ പാറാട്ടുപാറ അംഗന്‍വാടി വര്‍ക്കര്‍ ടി.കെ. വിമലക്ക് പാറാട്ടുപാറ അംഗള്‍വാടി പരിസരത്ത് ഊഷ്മളമായ യാത്രയയപ്പാണ് നല്‍കിയത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. ഷൈനി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉപഹാരസമര്‍പ്പണം നടത്തി. ഐസിഡിഎസ് പ്രൊജക്ട് ഓഫീസര്‍ കെ. ദീപ മുഖ്യാതിഥിയായി.

വി. വിനോദന്‍, ടി.എച്ച് നാരായണന്‍, ടി.കെ. നാരായണന്‍, വി.കെ. പ്രകാശന്‍, വി.കെ. രമേശന്‍, എ.പി. അജീഷ്, ഡോ: എ. റീന, സുജാത, കെ ഷീജ, തങ്കം എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ എം.എം. സുഗതന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ കെ.എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203740/farewell-of-the-natives-to-the-teacher-of-the-native-at-perambra)