---
title: "ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ സ്‌കൂള്‍ നാലാമത് സെഷന്‍ ഉദ്ഘാടനം ചെയ്തു"
english_title: "Changaroth Panchayat Muslim League Political School inaugurated its fourth session"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20387/changaroth-panchayat-muslim-league-political-school-inaugurated-its-fourth-session"
published_at: "2022-01-12T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de672b6db98_0000 WATER MARK.JPG"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ സ്‌കൂള്‍ നാലാമത് സെഷന്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** കടിയങ്ങാട്:** ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ സ്‌കൂള്‍ നാലാമത് സെഷന്‍ ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള നിര്‍വ്വഹിച്ചു.

## Article Content

** കടിയങ്ങാട്:** ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ സ്‌കൂള്‍ നാലാമത് സെഷന്‍ ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള നിര്‍വ്വഹിച്ചു.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം കേവലം നിയമന പ്രശ്‌നമല്ലെന്നും മറിച്ച് ന്യൂനപക്ഷ സമുദായത്തിന്റെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള ഭരണകൂട തന്ത്രമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പൂര്‍ണ്ണമായും നീതി ലഭിക്കും വരെ മുസ്ലിം ലീഗ് പോരാട്ടം തുടരുമെന്നും കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലൂടെ പ്രതിഷേധം കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ നിരന്തര പ്രതികരണം സൂചിപ്പിക്കുന്നത് എന്നും പാറക്കല്‍ അബ്ദുള്ള ഓര്‍മിപ്പിച്ചു.

പ്രസിഡന്റ് എ.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷററായി തെരഞ്ഞെടുത്ത സി.എച്ച്. ഇബ്രാഹിം കുട്ടിയെ ആദരിച്ചു. സഇദ് തളിയില്‍ ക്ലാസ്സെടുത്തു.

സി.കെ. കുഞ്ഞിമൊയ്തീന്‍, കെ.കെ. അമ്മദ് ഹാജി, സയ്യിദ് അലി തങ്ങള്‍, ശിഹാബ് കന്നാട്ടി, സൗഫി താഴക്കണ്ടി, മുഹമ്മദ് പാറക്കടവത്ത്, ടി.കെ. റസാഖ്, റഷീദ്, കെ.സി. ഇസ്മായില്‍, ഇബ്രാഹിം പുതുശേരി, അബ്ദുള്‍ റഷീദ് കരിങ്ങണ്ണി, വി.പി. നിസാര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. അബൂബക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസീസ് നരികലക്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20387/changaroth-panchayat-muslim-league-political-school-inaugurated-its-fourth-session)