---
title: "വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു"
english_title: "A middle-aged man died after being treated in a car accident t perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203886/a-middle-aged-man-died-after-being-treated-in-a-car-accident-t-perambra"
published_at: "2024-05-08T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b02f251d73_1_kunji.jpg"
keywords: []
---

# വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

> **Lead Summary:** **പേരാമ്പ്ര:** വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. പേരാമ്പ്ര ചെമ്പ്ര റോഡിൽ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ ആണ് മരിച്ചത്.

## Article Content

**പേരാമ്പ്ര:** വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. പേരാമ്പ്ര ചെമ്പ്ര റോഡിൽ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ ആണ് മരിച്ചത്.

പേരാമ്പ്ര ബൈപ്പാസിൽ ഇന്നലെ കാലത്ത് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ കാലത്ത് 8 മണിയോടെ പൈതോത്ത് റോഡ് ജംഗഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം. കക്കാട് ഭാഗത്ത് നിന്ന് കല്ലോടേക്ക് പോവുകയായിരുന്നു കാർ.

സാരമായി പരുക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിലെ ചികിത്സക്കിടെ ഇന്ന് കാലത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു. മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പേരാമ്പ്ര വയലാളി ജുമാ മസ്ജിദിൽ. ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

പിതാവ് പരേതനായ എളമ്പിലാശ്ശേരി കുഞ്ഞമ്മത്. മാതാവ് കുഞ്ഞായിഷ. ഭാര്യ: സൗദ, മക്കൾ: ഷിബില, ശിഹാബ് (കുവൈത്ത്), ശിഫ ഫാത്തിമ. മരുമകൻ: ആഷിർ (വാല്യക്കോട്).

സഹോദരങ്ങൾ: അബൂബക്കർ, മജീദ്, സിദ്ധീഖ്, നബീസ, ഫാത്തിമ, റംല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203886/a-middle-aged-man-died-after-being-treated-in-a-car-accident-t-perambra)