---
title: "പൈതോത്ത് ഫാര്‍മോഴ്‌സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ ജനറല്‍ ബോഡി യോഗം ചേര്‍ന്നു"
english_title: "First General Body Meeting of Pythoth Formulas Welfare Co-operative Society"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20402/first-general-body-meeting-of-pythoth-formulas-welfare-co-operative-society"
published_at: "2022-01-12T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de73795aec0_0000 WATER MARK.JPG"
keywords: []
---

# പൈതോത്ത് ഫാര്‍മോഴ്‌സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ ജനറല്‍ ബോഡി യോഗം ചേര്‍ന്നു

> **Lead Summary:** ** പൈതോത്ത്: **പൈതോത്ത് ഫാര്‍മോഴ്‌സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി പൈതോത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ ജനറല്‍ ബോഡി യോഗം കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തി.

## Article Content

** പൈതോത്ത്: **പൈതോത്ത് ഫാര്‍മോഴ്‌സ് വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി പൈതോത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ ജനറല്‍ ബോഡി യോഗം കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തി.

കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം കെ.പി. സജീഷിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ കൊയിലാണ്ടി താലൂക്ക് സഹകരണ വകുപ്പ് യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് രജിസ്റ്ററേഷന്‍ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും ചീഫ് പ്രമോട്ടര്‍ കെ.കെ. അശോകന് കൈമാറി.

യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കര്‍ഷകനായ കണ്ണന്‍ സൗജന്യമായി നല്‍കിയ വൃക്ഷത്തൈകള്‍ പാലോറേമ്മല്‍ കൃഷ്ണദാസ് വിതരണം ചെയ്തു.

15 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ കെ.കെ. അശോകനെ പ്രസിഡന്റ് ആയും കെ.പി. സജീഷിനെ വൈസ് പ്രസിഡന്റ് ആയും കെ.എം. പുഷ്പയെ ഹോണസ്‌ററി സെക്രട്ടറി ആയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20402/first-general-body-meeting-of-pythoth-formulas-welfare-co-operative-society)