---
title: "താണ്ടോറപ്പാറ സൗഹൃദ റെസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി "
english_title: "Thandorapara Friendly Residence Association held a family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20412/thandorapara-friendly-residence-association-held-a-family-reunion"
published_at: "2022-01-12T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de81fc66a07_0000 WATER MARK.JPG"
keywords: []
---

# താണ്ടോറപ്പാറ സൗഹൃദ റെസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി 

> **Lead Summary:** **തണ്ടോറപ്പാറ: **താണ്ടോറപ്പാറ സൗഹൃദ റെസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി. ബാലനന്ദന്‍ കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**തണ്ടോറപ്പാറ: **താണ്ടോറപ്പാറ സൗഹൃദ റെസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി. ബാലനന്ദന്‍ കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് വി.ഡി. പ്രേമരാജ് അദ്ധ്യക്ഷം വഹിച്ചു. പി.പി. ബാലനന്ദന്‍ 'അണുകുടുംബവും കൂട്ടുകുടുംബവും 'എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് എടുത്തു.

ജിഎച്ച്‌ഐ ഒ.സി. അരവിന്ദന്‍ ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സും എടുത്തു. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡി.എസ്. ബിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷന്‍ കുടുംബാഗങ്ങളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20412/thandorapara-friendly-residence-association-held-a-family-reunion)