---
title: "ആവള പെരിഞ്ചേരിക്കടവില്‍ അംഗന്‍വാടി ഹെല്‍പ്പര്‍ക്ക് യാത്രയയപ്പ് നല്‍കി "
english_title: "Anganwadi helper sent off at Avala Perincherikadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204139/anganwadi-helper-sent-off-at-avala-perincherikadu"
published_at: "2024-05-09T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c6fe91cf94_1_yath3.JPG"
keywords: []
---

# ആവള പെരിഞ്ചേരിക്കടവില്‍ അംഗന്‍വാടി ഹെല്‍പ്പര്‍ക്ക് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **അംഗന്‍വാടി ഹെല്‍പ്പര്‍ക്ക് ആവള പെരിഞ്ചേരിക്കടവില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര: **അംഗന്‍വാടി ഹെല്‍പ്പര്‍ക്ക് ആവള പെരിഞ്ചേരിക്കടവില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

സുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന ആവള പെരിഞ്ചേരിക്കടവ് അംഗന്‍വാടിയിലെ ഹെല്‍പ്പര്‍ തയ്യുള്ളതില്‍ ജാനുവിനുള്ള യാത്രയയപ്പും അംഗന്‍വാടി വാര്‍ഷികാഘോഷവും വിപുലമായ പരിപാടികളോടെ നടന്നു.

നാടന്‍പാട്ട് കലാകാരന്‍ റീജു ആവള പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി രാഗിണി അധ്യക്ഷത വഹിച്ചു. വിജയന്‍ ആവള, അമ്മത് കരിങ്ങാട്ടുമ്മല്‍, പി.ടി ഷാജു, പി.ടി ശ്രീനിവാസന്‍, ഷൈനി പ്രകാശ് എന്നിവര്‍ സംസാരിച്ചു. ഹെല്‍പ്പര്‍ ജാനു യാത്രയയപ്പിന് നന്ദി പറഞ്ഞു.

വിവിധ സാംസ്‌കാരിക സംഘടനകളും വ്യക്തികളും ജാനുവിന് ഉപഹാരം നല്‍കി. അംഗന്‍വാടി കുട്ടികളുടെയും അമ്മമാരുടെയും നൃത്തനൃത്ത്യങ്ങളും കരോക്കേ ഗാനമേളയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204139/anganwadi-helper-sent-off-at-avala-perincherikadu)