---
title: "ശ്രീരാഗ സംഗീത ക്യാമ്പ് ശ്രദ്ധേയമായി "
english_title: "Sreeragam Sangeet Camp was impressive"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204218/sreeragam-sangeet-camp-was-impressive"
published_at: "2024-05-09T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cb56e4b069_1_sreeragam.jpg"
keywords: []
---

# ശ്രീരാഗ സംഗീത ക്യാമ്പ് ശ്രദ്ധേയമായി 

> **Lead Summary:** **പേരാമ്പ്ര:** ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ദ്വിദിന സംഗീത പഠന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത മലയാള ചലച്ചിത്ര ഗാനരചയിതാവ് നിധീഷ് നടേരി (ആകാശമായവളെ... ഫെയിം) ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് ദ്വിദിന സംഗീത പഠന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത മലയാള ചലച്ചിത്ര ഗാനരചയിതാവ് നിധീഷ് നടേരി (ആകാശമായവളെ... ഫെയിം) ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക്, അല്ലെങ്കില്‍ പ്രായാധിക്യമായി ഇനി തങ്ങളുടെ സംഗീതത്തില്‍ മുന്നോട്ട് ഒരു സാധ്യതയുമില്ല എന്ന് തോന്നി ഉള്‍വലിയുന്ന കലാകാരന്മാര്‍ക്കും ഒരു ഗുണപാഠം തന്നെയാണ് ശ്രീരാഗം സംഗീത വിദ്യാലയം എന്നും, ഇത്തരം കലാസ്ഥാപനങ്ങള്‍ തന്നെയാണ് ഒരു കലാകാരന്റെ ഉന്നതിക്ക് മുതല്‍ക്കൂട്ട് എന്നും പ്രസ്തുത ചടങ്ങില്‍ ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു.

250 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഗീത ക്യാമ്പ് പൂക്കാട് കലാലയം വൈസ് പ്രിന്‍സിപ്പാളും , സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ  സുനില്‍ തിരുവങ്ങൂര്‍ നിയന്ത്രിച്ചു.

ടോപ് സിംഗര്‍ ഫെയിം പാര്‍വണ അഭിലാഷ്, പിന്നണി ഗായിക ഹരിശ്ചന്ദന നടുവണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ശ്രീരാഗം സംഗീതാ അധ്യാപകനും പ്രശസ്ത ഗായകനുമായ ശ്രീജിത്ത് കൃഷ്ണ അധ്യക്ഷം വഹിച്ച ചടങ്ങില്‍, പിടിഎ ഭാരവാഹികളായ ബീന, രാജന്‍ ചാലില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204218/sreeragam-sangeet-camp-was-impressive)