---
title: "ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രകടനവും യോഗവും നടത്തി"
english_title: "Demonstration and rally in Perambalur against the stabbing of SFI leader Dheeraj Rajendran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20423/demonstration-and-rally-in-perambalur-against-the-stabbing-of-sfi-leader-dheeraj-rajendran"
published_at: "2022-01-12T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de8b05b3ff9_0000 WATER MARK.JPG"
keywords: []
---

# ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രകടനവും യോഗവും നടത്തി

> **Lead Summary:** ** പേരാമ്പ്ര: **ഇടുക്കി ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രകടനവും യോഗവും നടത്തി.

## Article Content

** പേരാമ്പ്ര: **ഇടുക്കി ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രകടനവും യോഗവും നടത്തി.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, മേയലാട്ട് ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. അശോകന്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ വി.കെ. സുനീഷ് അധ്യക്ഷം വഹിച്ചു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് പേരാമ്പ്ര ഏരിയയില്‍ പൂര്‍ണ്ണമായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരും പേരാമ്പ്രയില്‍ പ്രകടനവും യോഗവും നടത്തി.

ഏരിയാ സെക്രട്ടറി അശ്വന്ത് ചന്ദ്ര, പ്രസിഡന്റ് അമല്‍ജിത്ത്, അസിന്‍ ബാനു, കെ.സി. അഭിരാം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20423/demonstration-and-rally-in-perambalur-against-the-stabbing-of-sfi-leader-dheeraj-rajendran)