---
title: "വാര്‍ത്ത തുണയായി മൂരികുത്തിയില്‍ റോഡ് തകര്‍ന്ന ഭാഗം നന്നാക്കാന്‍ തുടങ്ങി "
english_title: "As a result of the news, the damaged part of the road in Murikuthi has been repaired"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204348/as-a-result-of-the-news-the-damaged-part-of-the-road-in-murikuthi-has-been-repaired"
published_at: "2024-05-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663db117f2a8f_1_road.JPG"
keywords: []
---

# വാര്‍ത്ത തുണയായി മൂരികുത്തിയില്‍ റോഡ് തകര്‍ന്ന ഭാഗം നന്നാക്കാന്‍ തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ മൂരികുത്തിയില്‍ കനാല്‍ ജലം റോഡിലേക്കൊഴുകി റോഡ് പാടെ തകര്‍ന്ന് കുളമായി മാറി കാല്‍ നടയാത്ര പോലും ദൃഷ്‌കരമായി.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ മൂരികുത്തിയില്‍ കനാല്‍ ജലം റോഡിലേക്കൊഴുകി റോഡ് പാടെ തകര്‍ന്ന് കുളമായി മാറി കാല്‍ നടയാത്ര പോലും ദൃഷ്‌കരമായി.

ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നത് പതിവായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വിഷയം കഴിഞ്ഞ ദിവസം ട്രൂവിഷന്‍ ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ അധികൃതര്‍ സ്ഥലത്തെത്തുകയും തകര്‍ന്ന ഭാഗം പൂര്‍ണ്ണമായും ഇളക്കി പുതിയ മെറ്റല്‍ നിരത്തി അടിപ്പാതയൊരുക്കി റോഡ് ഉയര്‍ത്തി ഓവുചാലിലൂടെ വെള്ളമൊഴുകി പോകാനും സംവിധാനമൊരുക്കി ടാറിംങ് പ്രവൃത്തി നടത്താനുള്ള പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204348/as-a-result-of-the-news-the-damaged-part-of-the-road-in-murikuthi-has-been-repaired)